കോടതിയിലെ അതിക്രമം: അഭിഭാഷകൻ വിക്രംസിങ് ചൗഹാൻെറ അറസ്റ്റ് രേഖപ്പെടുത്തി
text_fieldsന്യൂഡൽഹി: പട്യാല ഹൗസ് കോടതിയിൽ അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തിന് നേതൃത്വം നൽകിയ വിക്രംസിങ് ചൗഹാൻെറ അറസ്റ്റ് രേഖപ്പെടുത്തി. ക്രിമിനൽ വക്കീലായ ചൗഹാൻ സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് ഇന്ന് കീഴടങ്ങിയത്. ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ യശ്പാൽ സിങ്ങിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പട്യാല ഹൗസ് കോടതിക്ക് പുറത്തും അകത്തും ജെ.എൻ.യുവിലെ അധ്യാപകരെയും വിദ്യാർഥികളെയും മാധ്യമപ്രവർത്തകരെയും അഭിഭാഷകരുടെ കൂട്ടം കൈയേറ്റം ചെയ്യുകയായിരുന്നു. അറസ്റ്റിലായ വിദ്യാർഥി നേതാവ് കനയ്യ കുമാറിനെ കോടതിയിൽ ഹാജരാക്കുമ്പോഴായിരുന്നു ഇവരുടെ അഴിഞ്ഞാട്ടം. വിക്രം ചൗഹാനും യശ്പാൽ സിങ്ങിനും പുറമെ ഓം ശർമയും കൂടി ചേർന്നാണ് അഭിഭാഷകരെ സംഘടിപ്പിച്ചത്.
കനയ്യ കുമാറിനെ തങ്ങൾ തന്നെയാണ് അടിച്ചതെന്ന് മൂന്ന് അഭിഭാഷകർ സമ്മതിക്കുന്ന വിഡിയോ ഇന്ത്യാ ടുഡേ ചാനൽ ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. തങ്ങളുടെ മർദ്ദനത്തിൽ കനയ്യകുമാർ മൂത്രമൊഴിച്ചു എന്നായിരുന്നു ഇവർ വിഡിയോയിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.