സഞ്ജയ് ദത്ത് ജയിൽ മോചിതനായി
text_fieldsമുംബൈ: 1993ലെ മുംബൈ സ്ഫോടന കേസിൽ അഞ്ചുവർഷം തടവിന് ശിക്ഷിക്കപ്പെട്ട നടൻ സഞ്ജയ് ദത്ത് ജയിൽ മോചിതനായി. യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍നിന്ന് രാവിലെ 8:42 ഓടെ ദത്ത് പുറത്തിറങ്ങി. ദത്തിന്‍റെ ഭാര്യ മാന്യത, സഹോദരി പ്രിയ ദത്ത് അടക്കമുള്ള കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. നല്ല നടപ്പ് പരിഗണിച്ചാണ് ശിക്ഷാ കാലാവധി പൂർത്തിയാക്കും മുമ്പ് സഞ്ജയ് ദത്തിനെ മോചിപ്പിച്ചത്.
ജയിലിൽ നിന്ന് അദ്ദേഹം സമ്പാദിച്ച 450 രൂപയുമായാണ് പുറത്തിറങ്ങിയത്. ജയിലിന് പുറത്ത് ഒരുവിഭാഗം ആളുകള്‍ ദത്തിനെ മോചിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായെത്തിയിരുന്നു. അവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ദത്തിനെ പുറത്തേക്ക് എത്തിച്ചത്.
Actor Sanjay Dutt walking out of Yerwada jail after his release #DuttReleased https://t.co/q6mb5ovd46
— TIMES NOW (@TimesNow) February 25, 2016
പുണെയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയിലത്തെുന്ന ദത്ത് സിദ്ധി വിനായക് ക്ഷേത്ര ദര്‍ശനത്തിനും അമ്മ നര്‍ഗീസിന്‍െറ ഖബറിട സന്ദര്‍ശനത്തിനും ശേഷമാണ് പാലിഹില്ലിലെ വീട്ടിലേക്ക് പോകുക. ശിക്ഷക്കിടെ പരോളും അവധിയുമായി 118 ദിവസം ദത്ത് ജയിലിനു പുറത്തായിരുന്നു.
257 പേരുടെ മരണത്തിന് വഴിവെച്ച മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ടാണ് സഞ്ജയ് ദത്ത് കേസിൽ പ്രതിയായത്. നിയമവിരുദ്ധമായി ആയുധം വീട്ടിൽ സൂക്ഷിച്ച കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. 2007ൽ കോടതി ദത്തിന് ആറു വർഷം തടവുശിക്ഷയും വിധിച്ചു. എന്നാൽ, ദത്തിന്‍റെ ഹരജി പരിഗണിച്ച സുപ്രീംകോടതി അഞ്ച് വർഷമായി ശിക്ഷ ഇളവ് ചെയ്തു.
തുടർച്ചയായി ദത്തിന് പരോൾ നൽകുന്നതിനെതിരെ വിമർശം ഉയർന്നിരുന്നു. വിവിധ ആവശ്യങ്ങളിൽ നാലു തവണ ദത്തിന് ജയിൽ അധികൃതർ പരോൾ അനുവദിച്ചിരുന്നു.
WATCH: Actor Sanjay Dutt released from Pune's Yerwada Central Jail in the 1993 Mumbai bomb blasts casehttps://t.co/Rt5kH3VD4I
— ANI (@ANI_news) February 25, 2016
Protest outside Pune's Yerwada Central Jail against actor Sanjay Dutt's release, detained by police pic.twitter.com/3joC3p751S
— ANI (@ANI_news) February 25, 2016
#SanjayDutt leaves for Mumbai on a chartered plane, will also visit Siddhivinayak temple https://t.co/nYENoIY4HQ pic.twitter.com/tiI3JBIadN
— Times of India (@timesofindia) February 25, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.