ജെ.എന്‍.യു: മുന്‍ പ്രഫസര്‍ കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡ് തിരിച്ചു നല്‍കുന്നു
text_fieldsന്യൂഡല്‍ഹി: ജെ.എന്‍.യു പ്രശ്നത്തില്‍ പ്രതിഷേധിച്ച് സര്‍വകലാശാല റിട്ടയേഡ് പ്രഫസര്‍ ചമന്‍ലാല്‍ കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രാലയം നല്‍കിയ പുരസ്കാരം തിരിച്ചുനല്‍കുന്നു. നേരത്തേ രാജ്യത്തെ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് ഇദ്ദേഹം സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കിയിരുന്നു. 2003ല്‍ മന്ത്രാലയത്തിനുകീഴിലെ കേന്ദ്ര ഹിന്ദി ഡയറക്ടറേറ്റ് നല്‍കിയ 50,000 രൂപയും ഫലകവുമടങ്ങിയ പുരസ്കാരമാണ് തിരിച്ചുനല്‍കുന്നത്.
ഹിന്ദി സംസാരഭാഷയല്ലാത്ത മേഖലയിലെ ഹിന്ദി എഴുത്തുകാരന് നല്‍കുന്ന പുരസ്കാരം അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയാണ് തനിക്ക് സമ്മാനിച്ചതെന്ന് ചമന്‍ലാല്‍ ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാറിന് എഴുതിയ കത്തില്‍ പറയുന്നു. ജെ.എന്‍.യു വിദ്യാര്‍ഥിയൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്യുകയും ജെ.എന്‍.യു അധ്യാപകരെയും വിദ്യാര്‍ഥികളെയും ദേശവിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്‍െറയും നടപടിയില്‍ പ്രതിഷേധിച്ചാണ് പുരസ്കാരം തിരിച്ചു നല്‍കുന്നതെന്നും ചമന്‍ലാല്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.