അഭിപ്രായസ്വാതന്ത്ര്യത്തിന്‍െറ പേരില്‍ അശ്ളീലത പ്രദര്‍ശിപ്പിക്കാന്‍ അവകാശമില്ല -സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: മൗലികാവകാശങ്ങളിലൊന്നായ അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്ന് ചൂണ്ടിക്കാട്ടി പൊതുസ്ഥലത്ത് അശ്ളീലത പ്രചരിപ്പിക്കുന്നതും കാണാന്‍ നിര്‍ബന്ധിക്കുന്നതും അനുവദിക്കാനാവില്ളെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അശ്ളീല വെബ്സൈറ്റുകളും കുട്ടികളെ ഉപയോഗിക്കുന്ന അശ്ളീലചിത്രങ്ങളും നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. അശ്ളീലതയും സഭ്യതയും കേന്ദ്രസര്‍ക്കാര്‍ വേര്‍തിരിക്കണം. കുട്ടികളെ അശ്ളീലചിത്രങ്ങളില്‍ ചിത്രീകരിക്കുന്നത് നിരോധിക്കണം. സ്വാതന്ത്ര്യത്തിന്‍െറ പേരില്‍ കുട്ടികളെ ഇരകളാക്കാനും പരീക്ഷണവസ്തുവാക്കാനുമാവില്ല. സ്വാതന്ത്ര്യം നിയന്ത്രണത്തിന് അതീതമല്ളെന്നും കോടതി പറഞ്ഞു. എന്നാല്‍, നിരോധം എളുപ്പമുള്ള കാര്യമല്ളെന്നും ഇന്‍റര്‍പോളിന്‍െറ സഹായത്തിലൂടെ മാത്രമേ അത് സാധ്യമാവൂ എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മൊണാലിസയുടെ ചിത്രംപോലും ഒരാള്‍ക്ക് അശ്ളീലമായി തോന്നാമെന്നും അത് ആപേക്ഷികമാണെന്നും കേന്ദ്രം വാദിച്ചു. എന്നാല്‍, ഈ വാദം അംഗീകരിക്കാതിരുന്ന കോടതി അശ്ളീലത എന്നത് നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സ്ത്രീവിരുദ്ധത, ഒളിഞ്ഞുനോട്ടം, ലൈംഗികവൈകൃതം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 292 അത് നിര്‍വചിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. അശ്ളീല സൈറ്റുകള്‍ നിരോധിക്കാനുള്ള മാര്‍ഗങ്ങളും പരസ്യമായി അശ്ളീലതാപ്രദര്‍ശനം തടയുന്നതിനുള്ള മാര്‍ഗങ്ങളും വ്യക്തമാക്കി മറുപടിനല്‍കാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.