‘അഫ്സല്‍ ഗുരുവിനെ പിന്തുണക്കുന്നവര്‍ പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ കൊല്ലപ്പെടാമായിരുന്നു'
text_fieldsന്യൂഡല്‍ഹി: അഫ്സല്‍ ഗുരു അനുസ്മരണം നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹ കുറ്റം ചുമത്തിയ ജെ.എന്‍.യു വിദ്യാര്‍ഥികളെ പിന്തുണക്കുന്ന നേതാക്കളെ വിമര്‍ശിച്ച് പാര്‍ലമെന്‍റ് ആക്രമണക്കേസ് ജഡ്ജി. അഫ്സല്‍ ഗുരുവിനെ അനുസ്മരിക്കുന്നവരെ പിന്തുണക്കുന്നവര്‍ പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൊല്ലപ്പെടാമായിരുന്നുവെന്ന് കേസില്‍ വധശിക്ഷ വിധിച്ച ന്യൂഡല്‍ഹി ഹൈകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്.എന്‍. ദിന്‍കര പറഞ്ഞു.
ഇപ്പോള്‍ അഫ്സല്‍ ഗുരുവിനെ വാഴ്ത്തുന്നവരില്‍ നാല്‍പതോ അമ്പതോ പേര്‍ പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ രാജ്യത്തിന്‍െറ ചരിത്രം തന്നെ വ്യത്യസ്തമാവുമായിരുന്നുവെന്നും അദ്ദേഹം എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 15 സാധാരണക്കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എന്നതിനാലാണോ അഫ്സല്‍ ഗുരു അനുസ്മരണം നടത്തേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊന്നത് ‘ജുഡീഷ്യല്‍ കൊലപാതക’മാണെന്ന വിമര്‍ശത്തിനെതിരെയും ദിന്‍കര പ്രതികരിച്ചു. സമൂഹത്തിന് ഭീഷണിയാവുന്നവരെ കൊലപ്പെടുത്താനുള്ള അധികാരം നിയമത്തിനുണ്ട്. ഇത് ‘ജുഡീഷ്യല്‍ കൊലപാതക’മാണെങ്കില്‍ ജയിലുകളെ ‘നിയമത്തിന്‍െറ കടന്നുകയറ്റം’ എന്ന് പറയില്ളേയെന്നും അദ്ദേഹം ചോദിച്ചു. ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കുറ്റം ചുമത്തിയത് സംബന്ധിച്ച ചോദ്യത്തിന് മുദ്രാവാക്യം വിളിപോലും രാജ്യദ്രോഹ പരിധിയില്‍ വരുമെന്നും എന്നാല്‍, ഇന്ത്യയിലെ പല നിയമങ്ങളും കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം മറുപടി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.