സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
text_fieldsന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലെ തുറന്ന അഭിപ്രായപ്രകടനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പാകത്തില്‍ വീണ്ടും നിയമനിര്‍മാണത്തിന് കേന്ദ്രനീക്കം. സുപ്രീംകോടതി റദ്ദാക്കിയ വിവരസാങ്കേതികവിദ്യ നിയമത്തിലെ 66-എ വകുപ്പ് പുതിയരൂപത്തില്‍ മറ്റൊരു വകുപ്പാക്കി നിയമത്തില്‍ ഉള്‍പ്പെടുത്താനാണ് നീക്കം.
സാമൂഹിക മാധ്യമങ്ങളിലൂടെ ഭീകരവാദം വളരുന്നു, ഗുരുതര ക്രമസമാധാന പ്രശ്നം ഉണ്ടാകുന്നു തുടങ്ങിയ വിശദീകരണത്തോടെയാണ് പഴയവകുപ്പ് പുതിയകുപ്പിയിലാക്കി അവതരിപ്പിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധവുമെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ 66-എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത്.
ഈ വകുപ്പ് റദ്ദാക്കിയതോടെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പ്രയാസപ്പെടുന്നുവെന്നാണ് പൊലീസിന്‍െറയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും പക്ഷം. 66-എയിലെ കര്‍ക്കശ വ്യവസ്ഥകള്‍ക്ക് പകരം മയപ്പെടുത്തിയ വ്യവസ്ഥകളുടെ നിയമഭേദഗതിയാണ് കൊണ്ടുവരാന്‍ പോകുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.