ഒ. അബ്ദുറഹ്മാന് മുസ് ലിം മിറര്‍ ദേശീയ അവാര്‍ഡ്
text_fieldsന്യൂഡല്‍ഹി: മാധ്യമരംഗത്തെ സ്തുത്യര്‍ഹ സേവനത്തിനുള്ള 2016ലെ മുസ്ലിം മിറര്‍ ദേശീയ അവാര്‍ഡ് മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്.
ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടത്തിന് മുന്നിട്ടിറങ്ങിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ദേശീയതലത്തില്‍ ഏര്‍പ്പെടുത്തിയ എം.എം വെറ്ററന്‍ അവാര്‍ഡിനാണ് ഒ. അബ്ദുറഹ്മാന്‍ അര്‍ഹനായത്.
മാധ്യമ പ്രവര്‍ത്തനത്തിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ളതാണ് അവാര്‍ഡ്.
ഇസ്ലാമിക ചിന്തകന്‍ ഡോ. ജാവേദ് ജമീല്‍ എം.എം മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനര്‍ഹനായി. ‘സിയാസത്’ ഉര്‍ദു ദിനപത്രത്തിന്‍െറ ചീഫ് എഡിറ്റര്‍ സാഹിദ് അലി ഖാന്‍ എം.എം ലൈഫ്ടൈം അച്ചിവ്മെന്‍റ് അവാര്‍ഡ് നേടി.
മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ഇന്ത്യന്‍ എക്സ്പ്രസ് ഡെപ്യൂട്ടി എഡിറ്റര്‍ മുസമ്മില്‍ ജമീലും അന്വേഷണാത്മക പത്രപ്രവര്‍ത്തകക്കുള്ള അവാര്‍ഡ് റാണ അയ്യൂബും നേടി. ഇംഗ്ളീഷ് മാധ്യമരംഗത്തെ സേവനങ്ങള്‍ക്ക് മില്ലി ഗസറ്റ് എഡിറ്റര്‍ സഫറുല്‍ ഇസ്ലാം ഖാന്‍, ഉര്‍ദു മാധ്യമരംഗത്തെ സംഭാവനകള്‍ക്ക് ‘ഇങ്ക്വിലാബ്’ എഡിറ്റര്‍ ശകീല്‍ ശംസി, ഹിന്ദി മാധ്യമരംഗത്തുനിന്ന് ഇഖ്ബാല്‍ അഹ്മദ് (ബി.ബി.സി), ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തനത്തിന് മുംതാസ് ആലം ഫലാഹി തുടങ്ങിയവരും അവാര്‍ഡിനര്‍ഹമായി.
ന്യൂഡല്‍ഹി ഇന്ത്യ ഇസ്ലാമിക് സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ വംശജനായ പ്രമുഖ അമേരിക്കന്‍ ജീവകാരുണ്യപ്രവര്‍ത്തകനും മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ അവാര്‍ഡ് ജേതാവുമായ ഫ്രാങ്ക് ഇസ്ലാം അവാര്‍ഡുകള്‍ വിതരണംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.