വിദ്യാര്‍ഥി വേട്ടയെപ്പറ്റി മിണ്ടാതെ മോദിയുടെ മന്‍കി ബാത്
text_fieldsന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്കും സര്‍വകലാശാലകള്‍ക്കുമെതിരെയുള്ള വെല്ലുവിളികള്‍ രാജ്യമെങ്ങും ചര്‍ച്ച ചെയ്യവെ ഇതെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ പരീക്ഷാ വിജയമന്ത്രങ്ങളും യോഗപ്രചാരണവുമായി മന്‍കി ബാത്തില്‍ പ്രധാനമന്ത്രി.
തിങ്കളാഴ്ച അവതരിപ്പിക്കുന്ന കേന്ദ്രബജറ്റ് തനിക്കുള്ള പരീക്ഷയാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തെ 125 കോടി ജനങ്ങള്‍ നടത്തുന്ന പരീക്ഷയില്‍ താന്‍ വിജയിക്കുമെന്നും മോദി പറഞ്ഞു. വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കാന്‍ കായിക താരങ്ങളായ സചിന്‍ ടെണ്ടുല്‍കറുടെയും വിശ്വനാഥന്‍ ആനന്ദിന്‍െറയും ഭാരത് രത്ന ഡോ. സി.എന്‍.ആര്‍. റാവു, ആത്മീയ നേതാവ് മുരാരി ബാപ്പു എന്നിവരുടെയും ശബ്ദരേഖകള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു പ്രഭാഷണം. മനസ്സില്‍ ഒരു ലക്ഷ്യം കുറിച്ചിട്ട് അതിനായി പരിശ്രമിക്കണമെന്നും മറ്റ് സമ്മര്‍ദത്തിനു വഴങ്ങരുതെന്നുമായിരുന്നു സചിന്‍െറ സന്ദേശം. അനുകൂല ചിന്തയുമായി പരിശ്രമിക്കുന്നവര്‍ക്ക് ദൈവം അനുകൂല ഫലം നല്‍കുമെന്നും സചിന്‍ പറയുന്നു. അമിത ആത്മവിശ്വാസമോ ആശങ്കയോ ഇല്ലാതെ ശാന്തചിന്തയോടെ പരിശ്രമിച്ച് പരീക്ഷയില്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് ആനന്ദ് നല്‍കിയ ഉപദേശം. പരീക്ഷ എഴുതുന്ന കുട്ടികളുടെ മാതാപിതാക്കളുടെ അത്രതന്നെ ആശങ്ക തനിക്കുമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.