ആണ്‍കുട്ടികളുടെ പിഎച്ച്.ഡി പഠനം വനിതാ കോളജില്‍
text_fieldsബംഗളൂരു: ആണ്‍കുട്ടികളുടെ ഡോക്ടറേറ്റ് ബിരുദപഠനം വനിതാ കോളജില്‍. ബംഗളൂരുവിലെ പ്രശസ്തമായ ശ്രീമതി വി.എച്ച്.ഡി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോം സയന്‍സില്‍ രണ്ടു ആണ്‍കുട്ടികള്‍ പിഎച്ച്.ഡി പഠനം തുടരുന്നത് മൂന്നു വര്‍ഷം കഴിഞ്ഞാണ് ബാംഗ്ളൂര്‍ സര്‍വകലാശാലയുടെ ശ്രദ്ധയില്‍പെടുന്നത്. ഇവരുടെ പഠനം തുടരുന്നതുമായി ബന്ധപ്പെട്ട് സര്‍വകലാശാല അധികൃതര്‍ ഇതുവരെ തീരുമാനത്തിലത്തെിയിട്ടില്ല.
ജനുവരിയില്‍ സിന്‍ഡിക്കേറ്റ് യോഗത്തിനുശേഷം വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകും. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലം വിദ്യാര്‍ഥികളാണ് വെട്ടിലായത്. സര്‍വകലാശാല 2012-13 വര്‍ഷങ്ങളില്‍ നടത്തിയ പ്രവേശപരീക്ഷയില്‍ യോഗ്യത നേടിയ ഇരുവര്‍ക്കും വി.എച്ച്.ഡി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോക്ടറേറ്റ് പഠനം നടത്തുന്നതിന് അധികൃതര്‍ അനുമതി നല്‍കി. വിദ്യാര്‍ഥികള്‍ മൂന്നു വര്‍ഷമായി ഇവിടെ ഗവേഷണപഠനം തുടരുന്നുമുണ്ട്. എന്നാല്‍, കോളജില്‍ ഡോക്ടറേറ്റ് പഠനത്തിനായി ഈ വര്‍ഷം മറ്റൊരു വിദ്യാര്‍ഥി അപേക്ഷ നല്‍കിയെങ്കിലും വനിതാ കോളജില്‍ പുരുഷന്മാര്‍ക്ക് പ്രവേശം നല്‍കില്ളെന്ന് ചൂണ്ടിക്കാട്ടി നിരസിച്ചതോടെയാണ് മറ്റു രണ്ടുപേരുടെ ഡോക്ടറേറ്റ് പഠനം സര്‍വകലാശാലയുടെ ശ്രദ്ധയില്‍പെടുന്നത്.
സര്‍വകലാശാല ശാസ്ത്ര പഠനവിഭാഗം ആണ്‍കുട്ടികള്‍ക്ക് കോളജില്‍ പ്രവേശം നല്‍കിയതിനെതിരെ ശക്തമായി രംഗത്തുവന്നതോടെ വിഷയം സിന്‍ഡിക്കേറ്റിന്‍െറ പരിഗണനയിലാണ്. സയന്‍സ് വകുപ്പ് തലവന്‍ എം. രാമചന്ദ്ര സ്വാമി സര്‍വകലാശാലയോട് വിശദീകരണം തേടി. ഇവരുടെ പ്രവേശം അന്ന് കോളജ് അധികൃതര്‍ എതിര്‍ത്തില്ളെന്ന് ആക്ഷേപമുണ്ട്. ഡോക്ടറേറ്റ് പഠനം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ തങ്ങള്‍ക്കെതിരെ നടപടിയെടുക്കില്ളെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍. പഠനത്തിനായി ധാരാളം പണവും സമയവും ചെലവായെന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഇവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.