സെൻസർ ബോർഡ് പുനഃസംഘടിപ്പിക്കാൻ ശ്യാം ബെനഗൽ അധ്യക്ഷനായ സമിതി
text_fieldsന്യൂഡൽഹി: കേന്ദ്ര സെൻസർ ബോർഡ് നവീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനായി പ്രമുഖ സംവിധായകൻ ശ്യാം ബെനഗലിനെ തലവനാക്കി കേന്ദ്ര സർക്കാർ വെള്ളിയാഴ്ച സമിതി രൂപീകരിച്ചു. കേന്ദ്ര സെൻസർ ബോർഡ് വിവാദ മുക്തമാക്കണമെന്ന വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പ്രസ്താവനക്കു ശേഷമാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.
സെൻസർ ബോർഡ് അധ്യക്ഷൻ പഹ്ലജ് നീലാനിയുടെ നടപടികൾ നേരത്തേ വിവാദമായിരുന്നു. തങ്ങളുടെ സിനിമകളിലെ രംഗങ്ങൾ അനാവശ്യമായി കത്രിക വെക്കുന്നതിനെതിരെ നിരവധി സംവിധായകർ പഹ്ലജ് നീലാനിക്കെതിരെ രംഗത്ത് വന്നിരുന്നു. ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതെല്ലന്ന കാരണം ചൂണ്ടിക്കാണിച്ച് ജെംയിസ് ബോണ്ട് സിനിമയിൽ നിന്നും ചില രംഗങ്ങൾ അദ്ദേഹം നീക്കം ചെയ്തിരുന്നു. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പഹ്ലജ് നീലാനി വിഡിയോ പ്രചാരണം നടത്തിയിരുന്നു.
പ്രമുഖ ഭരതനാട്യം കലാകാരി ലീലാ സംസൺ രാജിവെച്ച ഒഴിവിലേക്കാണ് പഹ് ലജ് നീലാനിയെ നിയമിച്ചത്. സെൻസർ ബോർഡിൽ സർക്കാർ അനാവശ്യമായി ഇടപെടുന്നു എന്നാരോപിച്ചാണ് ലീലാ സംസൺ പദവി ഒഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.