ദേശീയപതാകക്കൊപ്പം സംസ്ഥാന പതാകവേണ്ടെന്ന് ജമ്മുകശ്മീർ ഹൈകോടതി
text_fieldsജമ്മു: ജമ്മു കശ്‌മീരിലെ സർക്കാർ കെട്ടിടങ്ങളിലും ഒൗദ്യോഗിക വാഹനങ്ങളിലും ദേശീയ പതാകയോടൊപ്പം സംസ്ഥാന പതാകയും ഉപയോഗിക്കണമെന്ന ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്‌തു. ത്രിവർണ പതാകക്കൊപ്പം ചുവപ്പ് പശ്ചാത്തലത്തിൽ വെള്ള നിറത്തിൽ കലപ്പയും മൂന്ന് രേഖയും ചിത്രീകരിച്ചിരിക്കുന്ന സംസ്ഥാന പതാകയും ഉപയോഗിക്കണമെന്ന് ഡിസംബർ 27ന് പുറപ്പെടുവിച്ച ഉത്തരവാണ് ജമ്മുകശ്മീർ ഹൈകോടതി ഡിവിഷൻ ബഞ്ച് ഇന്ന് സ്റ്റേ ചെയ്‌തത്.
സംസ്ഥാന പതാകക്കും ദേശീയ പതാകയുടെ പാവനതയുണ്ടെന്നും ഭരണഘടനയിലെ ആർട്ടിക്ക്ൾ 370 പ്രകാരമാണ് േദശീയ പതാകക്കൊപ്പം സംസ്ഥാന പതാകയും ഉയർത്താൻ അനുമതി നൽകുന്നതെന്നും അന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജമ്മുകശ്മീർ സർക്കാറിലെ സഖ്യകക്ഷിയായ ബി.ജെ.പിയാണ് കോടതിയെ സമീപിച്ചത്.
ദേശീയ പതാകെക്കാപ്പം മെറ്റാരു പതാകയും ഉയർത്തപ്പെടരുതെന്ന് ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ നിർമൽ സിങ് ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രത്യേക പദവിയുള്ള സംസ്ഥാനത്ത് ബി.െജ.പി തങ്ങളുടെ ദേശീയതാ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച ഭരണകക്ഷിയായ പി.ഡി.പിയും പ്രധാന പ്രതിപക്ഷമായ നാഷനൽ കോൺഫറൻസും രംഗത്തുവന്നിരുന്നു. അധികാരത്തിൽ തുടരുന്നതിനായി മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഇൗദ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ലംഘിക്കുകയാണെന്നും സഖ്യകക്ഷിക്ക് ഏകപക്ഷീയമായി കീഴടങ്ങുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.