സ്ഥാനക്കയറ്റമില്ല; രാജസഥാനില്‍ ദലിത് ഐ.എ.എസ് ഓഫിസര്‍ മതംമാറി പ്രതിഷേധിച്ചു
text_fieldsജയ്പുര്‍: ചീഫ് സെക്രട്ടറി സ്ഥാനം നല്‍കാതെ നിലവിലെ ചീഫ് സെക്രട്ടറിക്ക് സര്‍വിസ് നീട്ടിക്കൊടുത്തതില്‍ പ്രതിഷേധിച്ച് പട്ടികവിഭാഗക്കാരനായ ഐ.എ.എസ് ഓഫിസര്‍ മതംമാറി പ്രതിഷേധിച്ചു. രാജസ്ഥാന്‍ റോഡ് വികസന കോര്‍പറേഷന്‍ ചെയര്‍മാനും അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ ഉംറാവോ സലോദിയയാണ് മതം മാറുകയും സ്വയംവിരമിക്കല്‍ അപേക്ഷ നല്‍കുകയും ചെയ്തത്. നിലവിലെ ചീഫ് സെക്രട്ടറി സി.എസ്. രാജന് മൂന്നുമാസത്തേക്ക് സര്‍വിസ് നീട്ടിനല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം.
താഴ്ന്നജാതിക്കാരനായ ഹിന്ദുവെന്നനിലയില്‍ താന്‍ അനീതിക്ക് ഇരയാകുന്നുവെന്നാണ് സലോദിയയുടെ ആരോപണം. തന്നെക്കാള്‍ പ്രായംകുറഞ്ഞ ചീഫ് സെക്രട്ടറിയുടെ കീഴില്‍ ജോലിചെയ്യാന്‍ താല്‍പര്യമില്ളെന്നും പറഞ്ഞു. ഇസ്ലാംമതം സീകരിച്ച് ഉംറാവോ ഖാന്‍ എന്ന പേര് സ്വീകരിച്ചു. പള്ളിയില്‍വെച്ച് ‘കലിമ’ ചൊല്ലിയാണ് മതംമാറിയത്. കുടുംബത്തിലെ മറ്റംഗങ്ങള്‍ മതംമാറിയിട്ടില്ല. താഴ്ന്ന ജാതിക്കാര്‍ക്കെതിരായ ഇത്തരം അവഗണനകളെ എതിര്‍ത്തതില്‍ താന്‍ സന്തോഷവാനാണെന്നും പറഞ്ഞു. 2014ല്‍ ഒരു ജുഡീഷ്യല്‍ ഓഫിസര്‍ക്കെതിരെ ഗാന്ധിനഗര്‍ പൊലീസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിട്ട് നടപടി എടുക്കാത്തതും അദ്ദേഹം ഓര്‍മിപ്പിച്ചു.
സ്വാത ന്ത്യത്തിന് ശേഷം പട്ടികജാതി^പട്ടികവര്‍ഗ സമുദായങ്ങളില്‍ നിന്നൊരാൾക്ക് രാജസ്ഥാെൻറ ചീഫ് സെക്രട്ടറിയാകാനുള്ള അവസരമാണ് നിഷേധിച്ചതെന്ന് സലോദിയ സർക്കാറിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. എന്നാല്‍ വിമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പാര്‍ലമെൻററി കാര്യമന്ത്രി രാജേന്ദ്ര രാത്തോഡ് പറഞ്ഞു. സര്‍വീസ് ചട്ടം ലംഘിച്ച സലോദിയക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.