Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2016 12:01 AM GMT Updated On
date_range 1 April 2017 7:06 AM GMTനവൈദ് ഹാമിദ് മജ്ലിസെ മുശാവറ പ്രസിഡന്റ്
text_fieldsbookmark_border
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലിംസംഘടനകളുടെ സംയുക്ത വേദിയായ ആള് ഇന്ത്യ മജ്ലിസെ മുശാവറയുടെ (എ.ഐ.എം.എം.) പുതിയ പ്രസിഡന്റായി നവൈദ് ഹാമിദിനെ തെരഞ്ഞെടുത്തു. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് രൂപവത്കരിച്ച ദേശീയോദ്ഗ്രഥന സമിതി അംഗമായിരുന്ന നവൈദ്, മൂവ്മെന്റ് ഫോര്‍ എംപവര്‍മെന്റ് ഓഫ് മുസ്ലിം (മോമിന്), സൗത് ഏഷ്യന്‍ കൗണ്‍സില്‍ ഓഫ് മൈനോറിറ്റീസ് എന്നീ സംഘടനകളുടെ ഭാരവാഹിയാണ്. ഇദ്ദേഹം 52 വോട്ടുകള്‍ നേടിയപ്പോള്‍ മറ്റു സ്ഥാനാര്‍ഥികളായ പ്രഫ. മന്‍സൂര്‍ അഹ്മദ് 47 വോട്ടും മുന്‍ രാജ്യസഭാംഗം മുഹമ്മദ് അദീബ് 45 വോട്ടുകളും നേടി. നിലവിലെ പ്രസിഡന്റ് ഡോ. സഫറുല്‍ ഇസ്ലാം ഖാന് കാലാവധി പൂര്‍ത്തിയാക്കി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പു നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story