Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2016 4:19 PM IST Updated On
date_range 1 April 2017 1:10 PM ISTപത്താൻകോട്ട് ആക്രമണം മോദിക്കേറ്റ തിരിച്ചടിയെന്ന് ഉമർ അബ്ദുല്ല
text_fieldsbookmark_border
ശ്രീനഗർ: പഞ്ചാബിലെ പത്താൻകോട്ടിലുണ്ടായ തീവ്രവാദിക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നീക്കങ്ങൾക്കുള്ള കനത്ത തിരിച്ചടിയാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. പാകിസ്താൻ സന്ദർശനത്തിന് ശേഷം മോദിക്ക് ലഭിച്ച ആദ്യത്തെ വെല്ലുവിളിയാണിത്. ആക്രമണത്തിൻെറ പശ്ചാത്തലത്തിൽ ഇന്ത്യ-പാക് സമാധാന ചർച്ചകൾ മാറ്റിവെക്കണമെന്നും ഉമർ അബ്ദുല്ല ട്വിറ്ററിൽ പ്രതികരിച്ചു.
പത്താൻകോട്ടിൽ ഇന്ന് പുലർച്ചെ മൂന്നരക്കുണ്ടായ ആക്രമണത്തിൽ രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്. രണ്ട് തീവ്രവാദികളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിക്കുകയും ചെയ്തു. ആറുമണിക്കൂറിലധികമാണ് ഏറ്റുമുട്ടൽ നീണ്ടുനിന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story