ഭീകരാക്രമണം: മോദി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി
text_fields
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ രണ്ടുദിവസം കഴിഞ്ഞും ഭീകരാക്രമണം അവസാനിപ്പിക്കാനാവാത്ത പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ടു ദിവസത്തെ കര്‍ണാടക പര്യടനം പൂര്‍ത്തിയാക്കി ന്യൂഡല്‍ഹിയില്‍ തിരിച്ചത്തെിയ ഉടനായിരുന്നു പ്രധാനമന്ത്രി അടിയന്തരയോഗം വിളിച്ചുചേര്‍ത്തത്. നേരത്തേ കര്‍ണാടകയില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെ പ്രതിരോധമന്ത്രി മനോഹര്‍ പരികര്‍ പ്രധാനമന്ത്രിയെ വിഷയങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു.
നേരത്തേ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി സംഭാഷണം നടത്തിയിരുന്നു. എസ്.കെ. ലംബാഹ്, ജി. പാര്‍ഥസാരഥി, ശ്യാം സരണ്‍, ശിവശങ്കര്‍ മേനോന്‍, സത്യബ്രതാ പോള്‍, ശരത് സബര്‍വാള്‍, ടി.സി.എ. രാഘവന്‍ തുടങ്ങിയവരുമായാണ് സംഭാഷണം നടന്നത്. യോഗത്തിന്‍െറ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.