ലോകത്തെ സൂപ്പര്‍നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയും മുംബൈയും
text_fields
ന്യൂഡല്‍ഹി: ലോകത്തെ 30 സൂപ്പര്‍ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ ഡല്‍ഹി, മുംബൈ നഗരങ്ങളും ഇടംപിടിച്ചു. ലോകത്തെ ഏറ്റവും ശക്തമായതും ഉല്‍പാദനക്ഷമതകൂടിയതും വാര്‍ത്താവിനിമയ സൗകര്യവുള്ള 30 നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ വ്യവസായിക തലസ്ഥാനമായ മുംബൈക്ക് 22ാം സ്ഥാനമാണുള്ളത്. രാജ്യതലസ്ഥാനമായ ഡല്‍ഹിക്ക് 24ാമതാണ് സ്ഥാനം. ഇന്‍റര്‍നാഷനല്‍ റിയല്‍ എസ്റ്റേറ്റ് കണ്‍സല്‍ട്ടന്‍സി ജെ.എല്‍.എല്‍ നടത്തിയ പഠനത്തിലൂടെയാണ് 30 നഗരങ്ങളെ തെരഞ്ഞെടുത്തത്. ടോക്യോ, ന്യൂയോര്‍ക്, ലണ്ടന്‍, പാരിസ് എന്നിവയാണ് യഥാക്രമം പട്ടികയിലെ ആദ്യ നാലു സ്ഥാനങ്ങളിലുള്ളത്. 30 നഗരങ്ങളില്‍ 50 ശതമാനത്തിലധികം വിദേശനിക്ഷേപമത്തെിയതും ഈ നാലു നഗരങ്ങളിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വാണിജ്യ ഇടപാടുകള്‍ മെച്ചപ്പെടുത്തി പുരോഗതി കൈവരിക്കുന്ന നഗരങ്ങളില്‍ മുംബൈക്ക് 10ാം സ്ഥാനമുണ്ട്. മിലാന്‍ (ഇറ്റലി), ഇസ്തംബൂള്‍ (തുര്‍ക്കി), തെഹ്റാന്‍ (ഇറാന്‍), മഡ്രിഡ് (സ്പെയിന്‍), കൈറോ (ഈജിപ്ത്), റിയാദ് (സൗദി അറേബ്യ), ലാഗോസ് (നൈജീരിയ), ജകാര്‍ത്ത (ഇന്തോനേഷ്യ), ജിദ്ദ (സൗദി അറേബ്യ) എന്നിവയാണ് ‘വാണിജ്യ ആകര്‍ഷണം’ വര്‍ധിപ്പിച്ച മറ്റു നഗരങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.