നിരഞ്ജന്‍റെ ഭൗതിക ശരീരം തറവാട് വീട്ടിലെത്തിച്ചു; സംസ്കാരം ചൊവ്വാഴ്ച
text_fieldsബംഗളൂരു: മണ്ണാർകാട് എലമ്പുലാശേരിയിലുള്ള തറവാട് വീട്ടിലെത്തിച്ച ലഫ്. കേണൽ നിരജ്ഞൻകുമാറിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. നിരജ്ഞന്റെ അഛൻ ശിവരാജൻ, ഭാര്യ കെ.ജി.രാധിക, മകൾ വിസ്മയ, സഹോദരങ്ങൾ, അമ്മ എന്നിവരും സൈനീക വാഹനത്തിൽ വീട്ടിലെത്തി. ഇന്ത്യൻ വായുസേനാ ഹെലികോപ്ടർ പാലക്കാട് വിക്ടോറിയ കോളജ് ഗ്രൗണ്ടിൽ എത്തിച്ച മൃതദേഹം പ്രതിരോധ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും, ജില്ലാ ഭരണാധികാരികളും ജന പ്രതിനിധികളും നിരഞ്ജന്റെ ബന്ധുക്കളും ചേർന്നാണ് ഏറ്റുവാങ്ങിയത്.
രണ്ടുവയസ്സുകാരിയായ മകള്‍ വിസ്മയയുടെ സാന്നിധ്യം ഏവരുടെയും കരളലിയിച്ചു. നിരഞ്ജന്‍െറ പിതാവ് ശിവരാജനും ഭാര്യ കെ.ജി. രാധികയും മൃതദേഹത്തിനരികെയുണ്ടായിരുന്നു. തുടര്‍ന്ന്, ഉച്ചക്ക് ഒരു മണിയോടെ പ്രത്യേകം അലങ്കരിച്ച സൈനിക വാഹനത്തില്‍ മൃതദേഹം ജാലഹള്ളി വ്യോമതാവളത്തിലേക്ക് കൊണ്ടുവന്നു. വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം ഒരു വലിയ വിഭാഗം സൈനികരാണ് മൃതദേഹത്തെ വരവേറ്റത്.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്ര മന്ത്രിമാരായ ഡി.വി. സദാനന്ദ ഗൗഡ, അനന്ത് കുമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ബന്ധുക്കളെ ആശ്വസിപ്പിക്കാനത്തെി. ഒൗദ്യോഗിക ബഹുമതികള്‍ അര്‍പ്പിച്ചശേഷം 2.30ഓടെ ഹെലികോപ്ടറില്‍ പാലക്കാട്ടേക്ക് കൊണ്ടുപോയി. നിരഞ്ജന്‍െറ സഹോദരങ്ങളായ ശരത്ചന്ദ്രന്‍, ഭാഗ്യലക്ഷ്മി, ശശാങ്കന്‍, ഭാര്യാപിതാവ് ഗോപാലകൃഷ്ണന്‍, മാതാവ് രാജേശ്വരി, സഹോദരന്‍ മഹേഷ് എന്നിവരും അനുഗമിച്ചു.
പാലക്കാട്ടത്തെിച്ച മൃതദേഹം വിക്ടോറിയ കോളജ് മൈതാനത്ത് പൊതുദര്‍ശനത്തിനുവച്ചു. പാലക്കാട്ടെ ജനാവലി ആ ജീവത്യാഗത്തിന് മുമ്പില്‍ ആദരപൂര്‍വം അന്ത്യാഞ്ജലി അര്‍പ്പിച്ചു. നിരഞ്ജന്‍െറ പിതൃസഹോദരന്മാരായ സേതുമാധവന്‍, വിദ്യാധരന്‍ എന്നിവര്‍ക്കൊപ്പം ബന്ധുക്കളും ഏറ്റുവാങ്ങാനത്തെിയിരുന്നു.
അരമണിക്കൂറോളം വിക്ടോറിയ കോളജ് മൈതാനത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സംഘടനാ പ്രതിനിധികള്‍ പുഷ്പചക്രം അര്‍പ്പിച്ചു.
തുടര്‍ന്ന് ദേശീയസുരക്ഷാസേനയുടെ അകമ്പടിയില്‍ റോഡ് മാര്‍ഗം വൈകീട്ട് ആറോടെ കരിമ്പുഴ എളമ്പുലാശ്ശേരിയിലെ കളരിക്കല്‍ തറവാട്ടുവീട്ടിലത്തെിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ 11വരെ എളമ്പുലാശ്ശേരി കെ.എ.പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്നാണ് സംസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.