ഭരണഘടന അനുവദിക്കുമെങ്കിൽ സ്ത്രീ പീഡകരെ വെടിവച്ചു കൊല്ലാമായിരുന്നുവെന്ന് ഡൽഹി പൊലീസ് മേധാവി
text_fieldsന്യൂഡൽഹി: ഭരണഘടന അനുവദിക്കുമെങ്കിൽ സ്ത്രീ പീഡകരെ വെടിവച്ചു കൊല്ലാനോ തൂക്കിക്കൊല്ലാനോ സന്തോഷമേയുള്ളൂവെന്ന് ഡൽഹി പൊലീസ് മേധാവി ബി.എസ് ബസി. ഡൽഹിയില്‍ സ്ത്രീകള്‍ക്കെതിരെയുളള പീഡനം വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം. 2015 ഡൽഹി പൊലീസിനെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വര്‍ഷമായിരുന്നുവെന്നും വാർഷിക വാർത്താസമ്മേളനത്തിൽ ബസി വ്യക്തമാക്കി.
2014നെ അപേക്ഷിച്ച് ഡൽഹിയിൽ കുറ്റകൃത്യങ്ങളുടെ തോതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. സ്ത്രീകളെ നീലചിത്രങ്ങളിലേത് പോലെ കാണുന്ന കുറേയേറെ ചെറുപ്പക്കാര്‍ ഡൽഹിയിലുണ്ട്. അവരാണ് രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയും 80 വയസ്സുള്ള സ്ത്രീയെയും പീഡിപ്പിക്കുന്നത്. സ്ത്രീകളുടെ സുരക്ഷ തങ്ങളുടെ പ്രധാന പരിഗണനാ വിഷയമാണ്. ചില പൊലീസ് ഉദ്യോഗസ്ഥര്‍ സത്യം മറച്ചു വെക്കുന്നതു കൊണ്ട് 90 ശതമാനത്തോളം കവര്‍ച്ചാക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നതെന്നും ബസി പറഞ്ഞു.
ഡൽഹി സര്‍ക്കാരിന്‍റെ കീഴിലല്ല ഡൽഹി പൊലീസ് എന്നത് ഭാഗ്യമാണെന്ന് ദില്ലി ചിലരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഡൽഹി പൊലീസ് പ്രവര്‍ത്തിക്കുന്നുവെന്നാണ് മുഖ്യമന്ത്രി കെജ് രിവാള്‍ പറയുന്നത്. ഡൽഹിക്കുമേല്‍ പ്രധാനമന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ ഒരു തരത്തിലുള്ള പ്രത്യേക താല്‍പര്യവും ഇല്ല. ഡൽഹി മുഖ്യമന്ത്രിക്ക് മാത്രമാണ് അതുള്ളതെന്നും ബി.എസ് ബസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.