ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാനായി എൻ.ഐ.എ മേധാവി പത്താൻകോട്ടിൽ
text_fieldsപത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ട് വ്യോമതാവളത്തിലുണ്ടയ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ എൻ.ഐ.എ മേധാവി ശരദ് കുമാർ ഇന്ന് രാവിലെ പത്താൻകോട്ടിലെത്തി. രണ്ടോ മൂന്നോ ദിവസം ഇവിടെ തങ്ങുന്ന ശരദ്കുമാർ ആക്രമണത്തിന് ദൃക്സാക്ഷികളായവരെ നേരിട്ട് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്
വ്യോമസേന താവളത്തിലെ ആക്രമണത്തിന് പുറമേ ഇന്നോവ കാർ ഡ്രൈവറുടെ കൊലപാതകം, എസ്.പി സൽവീന്തർ സിങിന്‍റെയും അനുചരൻമാരുടേയും തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് എൻ.ഐ.എയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നത്.
കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഇൻസ്പെക്ടർ ജനറൽ സഞ്ജീവ്കുമാറിന്‍റെ നേതൃത്വത്തിലുള്ള 20 അംഗസംഘം പത്താൻകോട്ടിൽ ക്യാമ്പ് ചെയ്യുകയാണ്. വ്യോമകേന്ദ്രത്തിലെ ഫോറൻസിക് തെളിവുകളാണ് പ്രധാനമായും ഇവർ പരിശോധിക്കുന്നത്.
മയക്ക്മരുന്ന് ലോബിയുമായി ഭീകരവാദികൾക്കുള്ള ബന്ധവും എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്. എസ്.പി സൽവീന്തർ സിങിന്‍റെ തട്ടിക്കൊണ്ടുപോകലുമായി ഉയർന്നുവന്നിട്ടുള്ള ദുരൂഹതകളും എൻ.ഐ.എ അന്വേഷണവിധേയമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.