സഞ്ജയ് ദത്ത് ഫെബ്രുവരി 27ന് ജയിൽ മോചിതനാകും
text_fieldsമുംബൈ: 1993ലെ മുംബൈ സ്ഫോടന കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന നടൻ സഞ്ജയ് ദത്ത് ഫെബ്രുവരി 27ന് ജയിൽ മോചിതനാകും. നല്ല നടപ്പ് പരിഗണിച്ചാണ് ശിക്ഷാ കാലാവധി പൂർത്തിയാക്കും മുമ്പ് സഞ്ജയ് ദത്തിനെ മോചിപ്പിക്കുന്നത്. പൂനെ യെർവാദ ജയിലിലാണ് ദത്ത് ശിക്ഷ അനുഭവിക്കുന്നത്.
ഫെബ്രുവരി 25നാണ് ദത്തിന്‍റെ ശിക്ഷാ കാലാവധി പൂർത്തിയാകുന്നത്. എന്നാൽ, പരോൾ കാലയളവിൽ കൂടുതൽ ദിവസം പുറത്ത് ചെലവിട്ടതിനാൽ രണ്ടു ദിവസത്തെ അധിക ശിക്ഷ ദത്ത് അനുഭവിക്കണം. ജയിൽ മോചിപ്പിക്കാനുള്ള ഉത്തരവിൽ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ഒപ്പുവെച്ചതായാണ് റിപ്പോർട്ട്.
257 പേരുടെ മരണത്തിന് വഴിവെച്ച മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ടാണ് സഞ്ജയ് ദത്ത് കേസിൽ പ്രതിയായത്. നിയമവിരുദ്ധമായി ആയുധം വീട്ടിൽ സൂക്ഷിച്ച കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. 2007ൽ കോടതി ദത്തിന് ആറു വർഷം തടവുശിക്ഷയും വിധിച്ചു. എന്നാൽ, ദത്തിന്‍റെ ഹരജി പരിഗണിച്ച സുപ്രീംകോടതി അഞ്ച് വർഷമായി ശിക്ഷ ഇളവ് ചെയ്തു.
തുടർച്ചയായി ദത്തിന് പരോൾ നൽകുന്നതിനെതിരെ വൻ വിമർശം ഉയർന്നിരുന്നു. വിവിധ ആവശ്യങ്ങളിൽ നാലു തവണ ദത്തിന് ജയിൽ അധികൃതർ പരോൾ അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.