പത്താൻകോട്ട്: അടിമുടി പിഴച്ചതിന് തെളിവുമായി കോണ്‍ഗ്രസ്
text_fieldsന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണം നേരിടുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അടിമുടി പിഴച്ചതിന് തെളിവ് നിരത്തി കോണ്‍ഗ്രസ്. മുന്‍കൂട്ടി ഇന്‍റലിജന്‍സ് വിവരമുണ്ടായിട്ടും വ്യോമകേന്ദ്രത്തില്‍ ഭീകരര്‍ കടന്നുകൂടിയ സുരക്ഷാപിഴവിന് ആരാണ് ഉത്തരവാദിയെന്ന് പ്രധാനമന്ത്രിയോ ബി.ജെ.പിയോ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ സുശീല്‍കുമാര്‍ ഷിന്‍ഡെ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര മന്ത്രിസഭയിലെ ഏകോപനമില്ലായ്മയും പഞ്ചാബ് സര്‍ക്കാറിന്‍െറ ഉദാസീനതയും നിമിത്തം ഭീകരാക്രമണം നേരിടുന്നതില്‍ ഗുരുതര പിഴവുപറ്റി. സൈനികനീക്കത്തിന്‍െറ പൂര്‍ണ നിയന്ത്രണം പ്രധാനമന്ത്രിയോ പ്രതിരോധ, ആഭ്യന്തര മന്ത്രിമാരോ ഏറ്റെടുത്തില്ല.
പത്താന്‍കോട്ട് വ്യോമകേന്ദ്രം ആക്രമിച്ചവരെ പാകിസ്താനി ഭീകരരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് ഷിന്‍ഡെ ചോദിച്ചു. പാകിസ്താന്‍ സര്‍ക്കാറിനെ ഒൗദ്യോഗിക പ്രതിഷേധം അറിയിച്ചിട്ടില്ല. പാകിസ്താനെ ഒറ്റപ്പെടുത്തുന്ന വിധം അന്താരാഷ്ട്ര വേദികളില്‍ വിഷയം ഉന്നയിച്ചില്ല. പഞ്ചാബ് ഡി.ജി.പി പറയുന്നതനുസരിച്ച് എസ്.പി സുല്‍വീന്ദര്‍ സിങ്ങിനെ തട്ടിക്കൊണ്ടുപോവുകയും കാര്‍ കൈയടക്കുകയും ചെയ്ത വിവരം ഡിസംബര്‍ 31ന് പുലര്‍ച്ചെ 3.23ന് പൊലീസിന് കിട്ടിയതാണ്. പത്താന്‍കോട്ടേക്ക് പോകാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് ഒന്നാം തീയതി രാവിലെ ഏഴിന് നിര്‍ദേശം നല്‍കുകയും ചെയ്തു. അതിനകം കേന്ദ്രസര്‍ക്കാറിനെ വിവരമറിയിച്ചായും ഡി.ജി.പി പറയുന്നു. ഭീകരരെ ആദ്യം കണ്ടത്തെിയത് ജനുവരി രണ്ടിന് രാവിലെ മൂന്നരക്കാണെന്ന് വ്യോമകേന്ദ്രം എയര്‍ മാര്‍ഷന്‍ അനില്‍ ഖോസ് ല പറയുന്നുണ്ട്. 24 മണിക്കൂറോളം പാഴായ ശേഷമാണ് ഭീകരരെ പിന്തുടരാന്‍ കഴിഞ്ഞത്.
രണ്ട് ഇന്‍ഫന്‍ററി ഡിവിഷനും രണ്ട് സായുധ ബ്രിഗേഡും അടക്കം അരലക്ഷം പട്ടാളക്കാരുള്ള ഇന്ത്യയുടെ ഏറ്റവും വലിയ കന്‍േറാണ്‍മെന്‍റ് പത്താന്‍കോട്ട് ഉണ്ട്.
ഇന്‍റലിജന്‍സ് വിവരം കിട്ടിയിട്ടും ഈ സായുധസന്നാഹം വ്യോമകേന്ദ്രം വളയാന്‍ ഉപയോഗപ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന് ഷിന്‍ഡെ ചോദിച്ചു. ദേശസുരക്ഷയായിരുന്നു നരേന്ദ്ര മോദിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍, 19 മാസത്തിനിടെ 900 വെടിനിര്‍ത്തല്‍ലംഘനങ്ങളുണ്ടായി. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 19 ജവാന്മാരും 34 സാധാരണക്കാരും കൊല്ലപ്പെട്ടു. നുഴഞ്ഞുകയറ്റത്തില്‍ 35 ശതമാനം വര്‍ധനയുണ്ടായെന്ന് ബി.എസ്.എഫ് പറയുന്നു.
പാകിസ്താന് പ്രണയലേഖനം എഴുതുന്ന പണി നിര്‍ത്തണമെന്നാണ് യു.പി.എ സര്‍ക്കാറിനെ പരിഹസിച്ച് തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി പ്രസംഗിച്ചുനടന്നത്. പത്താന്‍കോട്ട് രാഷ്ട്രീയ നേതൃത്വത്തിന്‍െറ വ്യക്തമായ പരാജയമാണ് പ്രതിഫലിക്കുന്നതെന്ന് ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.