ഉവൈസിക്ക് ഐ.എസ് അനുഭാവിയുടെ ഭീഷണി; മറുപടിയുമായി എം.പി
text_fieldsഹൈദരാബാദ്: ഐ.എസിനെ വിമർശിച്ച ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ പ്രസിഡന്റും എം.പിയുമായ അസദുദ്ദീൻ ഉവൈസിക്ക്
ട്വിറ്ററിലൂടെ ഭീഷണി. ഇസ്ലാമിക് സ്റ്റേറ്റ്സിനെക്കുറിച്ചറിയില്ലെങ്കില് വായടച്ച് മിണ്ടാതിരിക്കണമെന്നും ഐ.എസ് അധികം വൈകാതെ ഇന്ത്യ പിടിച്ചെടുക്കുമെന്നുമാണ് ഐ.എസ് അനുഭാവിയുടെ ഭീഷണി. നിങ്ങള്‍ ഇന്ത്യന്‍ മുസ്ലിംകള്ക്ക് തന്നെ അപമാനമാണെന്നും ഐ.എസിനെ എതിര്‍ത്താല്‍ നരകം കാണിക്കുമെന്നും ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഐ.എസ് അനുഭാവിയെ ഇസ്ലാമികവിരുദ്ധൻ എന്ന് സംബോധന ചെയ്ത ഉവൈസി, ചെകുത്താന്മാരുടെ സംഘമായ ഐ.എസിനെക്കുറിച്ച് സംവാദം നടത്താന്‍ താന്‍ തയാറാണെന്നും മതപരമായി താന്‍ ഉയര്‍ത്തുന്ന വാദങ്ങളെ നേരിടാന്‍ നിങ്ങള്‍ക്കാവില്ലെന്നും മറുപടി നല്കി.
ഇത്തരം ഭീഷണിക്കളെ താന്‍ വകവെക്കുന്നില്ലെന്ന് ഉവൈസി മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തെ പ്രമുഖ ഇസ്ലാമിക പണ്ഡിതര്‍ ഐ.എസിനെ ഇസ്ലാമികവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ നരകത്തില്‍ പോകുമോ എന്നെല്ലാം തീരുമാനിക്കുന്നത് സര്‍വ്വശക്തനായ ദൈവമാണ്. തന്റെ വിധി നിശ്ചയിക്കാന്‍ ഐ.എസിന് ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
@asadowaisi Its better for you to shut your mouth on Islamic State if you don't know the truth, IslamicState will invade india soon.
— ابو طالوت الخراساني (@abotalout) January 6, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.