എസ്.പി സല്‍വീന്ദര്‍ സിങ്ങിനെ നുണപരിശോധനക്ക് വിധേയനാക്കും
text_fieldsപത്താന്‍കോട്ട്: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സംശയനിഴലിലായിരിക്കുന്ന ഗുര്‍ദാസ്പുര്‍ പൊലീസ് സൂപ്രണ്ട് സല്‍വീന്ദര്‍ സിങ്ങിനെ നുണപരിശോധനക്ക് വിധേയനാക്കിയേക്കും. ഇതിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് എൻ.ഐ.എ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. സിങ് നൽകിയ മൊഴിയിലെ വൈരുധ്യം പരിഗണിച്ചാണ് ഈ നീക്കം. പത്താൻകോട്ടെ ആരാധനാലയത്തിലെ സ്ഥിരം സന്ദർശകനാണ് താനെന്ന വാദം ആരാധനാലയ അധികൃതർ കഴിഞ്ഞദിവസം നിഷേധിച്ചിരുന്നു.
13 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എസ്.പി രണ്ടര മണിക്കൂറിലേറെയെടുത്തു എന്ന വൈരുധ്യം തെളിവെടുപ്പില്‍ എൻ.ഐ.എ കണ്ടെത്തി. കൂടാതെ, സല്‍വീന്ദര്‍ സിങിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷ് വര്‍മയും പാചകക്കാരന്‍ മദന്‍ഗോപാലും ഇവരെ തട്ടികൊണ്ട് പോയ ദിവസം രാവിലെയും ഇതേ ആരാധനാലയം സന്ദര്‍ശിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ നുണപരിശോധനക്ക് സല്‍വീന്ദര്‍ സിങ് സമ്മതമറിയിച്ചോ എന്ന കാര്യത്തില്‍ എൻ.ഐ.എ വ്യക്തത വരുത്തിയിട്ടില്ല. രണ്ടുപേര്‍ക്കൊപ്പം ക്ഷേത്രദര്‍ശനത്തിനു പോയ എസ്.പി സല്‍വീന്ദര്‍ സിങ്ങിന്‍റെ വാഹനം തട്ടിയെടുത്താണ് ഭീകരര്‍ പത്താന്‍കോട്ട് വ്യോമതാവളത്തിലേക്ക് എത്തിയത് എന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.