മെഹബൂബയുടെ സത്യപ്രതിജ്ഞ വൈകും
text_fieldsശ്രീനഗര്‍: മുഫ്തി മുഹമ്മദ് സഈദിന്‍െറ നിര്യാണത്തത്തെുടര്‍ന്ന് ജമ്മു-കശ്മീരില്‍ പുതിയ മുഖ്യമന്ത്രി ചുമതലയേല്‍ക്കുന്നത് വൈകും. മുഫ്തി മുഹമ്മദ് സഈദിന്‍െറ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞതിനുശേഷമേ സത്യപ്രതിജ്ഞ ചെയ്യൂവെന്ന് മകളും പി.ഡി.പി അധ്യക്ഷയുമായ മെഹബൂബ മുഫ്തി നിലപാടെടുത്തതോടെയാണിത്.
പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതു സംബന്ധിച്ച് അഭിപ്രായം തേടി ഗവര്‍ണര്‍ എന്‍.എന്‍. വോറ, മെഹബൂബക്കും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സത്പാല്‍ ശര്‍മക്കും വെള്ളിയാഴ്ച വൈകീട്ട് കത്തയച്ചു. നാലാം ദിനത്തിലെ മരണാനന്തര ചടങ്ങുകള്‍ ഞായറാഴ്ചയാണ് നടക്കുക. അതിനുശേഷം, തിങ്കളാഴ്ച മെഹബൂബ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. അതിനിടെ, സഖ്യകക്ഷിയായ ബി.ജെ.പി സാമാജികരുടെ യോഗം സര്‍ക്യൂട്ട് ഹൗസില്‍ ചേര്‍ന്നു.
പുതിയ സര്‍ക്കാര്‍ രൂപവത്കരണം വൈകുന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ കെയര്‍ടേക്കര്‍ ഭരണത്തിന് വഴിതെളിഞ്ഞു. ഇടക്കാല സംവിധാനം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്തെഴുതിയതായി അറിയുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതുവരെ ഇടക്കാല സംവിധാനം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.