ഭീകരര്‍ പാകിസ്താനിലേക്ക് വിളിച്ച ഫോണ്‍ നമ്പറുകള്‍ പുറത്ത്
text_fieldsന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാതാവളത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ പാകിസ്താനിലേക്ക് ഫോണ്‍ ചെയ്തതിന്‍െറ വിവരങ്ങള്‍ പുറത്തായി. പാകിസ്താനില്‍നിന്ന് ആക്രമണം നിയന്ത്രിച്ച ഒരാളെയും ഭീകരരില്‍ ഒരാളുടെ മാതാവിനെയുമാണ് വിളിച്ചത്. +923017775253, +923000597212 എന്നീ മൊബൈല്‍ നമ്പറുകളിലേക്കാണ് വിളി പോയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. ഇതില്‍ രണ്ടാമത്തേതാണ് ആക്രമണം കൈകാര്യം ചെയ്തിരുന്നയാള്‍ ഉപയോഗിച്ചിരുന്നത്. ഇയാളെ ഫോണിലൂടെ ഭീകരര്‍ അഭിസംബോധന ചെയ്തത് ‘ഉസ്താദ്’ എന്നായിരുന്നുവെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡിസംബര്‍ 31ന് രാത്രി 9.30നാണ് ആദ്യമായി ഭീകരര്‍ 923000597212 എന്ന നമ്പറിലേക്ക് വിളിച്ചത്. ഇവര്‍ വധിച്ച ടാക്സി ഡ്രൈവര്‍ ഇക്കാഗര്‍ സിങ്ങിന്‍െറ ഫോണ്‍ ഉപയോഗിച്ച് നടത്തിയ ഈ വിളി ‘മിസ്ഡ് കോള്‍’ ആയിരുന്നു. തുടര്‍ന്ന് ഈ നമ്പറില്‍നിന്ന് തിരികെ നാലു തവണ ഇക്കാഗര്‍ സിങ്ങിന്‍െറ ഫോണിലേക്ക് വിളിച്ചു. ഇതില്‍ ഒരു വിളിയില്‍ വ്യോമതാവളത്തില്‍ എത്താന്‍ വൈകുന്നതില്‍ ഉസ്താദ് ക്ഷോഭിക്കുന്നതും കണ്ടത്തെിയിട്ടുണ്ട്. ഇക്കാഗറിന്‍െറ നമ്പറില്‍നിന്ന് വിളിച്ചത് അദ്ദേഹമല്ളെന്നും അയാളെ കൊന്നുകളയാന്‍ മറുവശത്തുള്ളയാള്‍ നിര്‍ദേശിക്കുന്നതും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണം തുടങ്ങി അഞ്ചു മണിക്കൂറിനുശേഷമായിരുന്നു ഭീകരിലൊരാള്‍ അവസാനമായി പാകിസ്താനിലേക്ക് വിളിച്ചത്. ഇത് ഇയാളുടെ മാതാവിനെയായിരുന്നു. എസ്.പി തല്‍വീന്ദര്‍ സിങ്ങിനൊപ്പം ഭീകരര്‍ തട്ടിക്കൊണ്ടുപോയ ആഭരണ ബിസിനസുകാരന്‍ രാജേഷ് വര്‍മയുടെ ഫോണില്‍നിന്നായിരുന്നു ഈ വിളി. രാവിലെ 8.30ന് നടത്തിയ വിളിയില്‍ താന്‍ ഇന്ത്യയിലാണെന്ന് ഭീകരന്‍ പറയുമ്പോള്‍ മാതാവ് ഞെട്ടലില്‍ വിതുമ്പുന്നതും ദൈവം കാക്കട്ടെയെന്ന് പറയുന്നതും അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ജയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറും സഹോദരന്‍ റൗഫുമുള്‍പ്പെടെ നാലുപേരാണ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നതിന്‍െറ തെളിവുകള്‍ നേരത്തെ പാകിസ്താന് കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.