ഇരയും കുറ്റവാളിയും വിവാഹിതരായി: ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളെ കോടതി വെറുതെവിട്ടു
text_fieldsചെന്നൈ: 15 ാം വയസ്സില്‍ തന്നെ പീഡനത്തിനിരയാക്കിയയാളുമായി യുവതി ജീവിതം തുടങ്ങിയതോടെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയെ കോടതിവെറുതെ വിട്ടു. പെണ്‍കുട്ടി ഹാജരാക്കിയ വിവാഹ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് ജാമ്യത്തിലുള്ള പ്രതിയെ മോചിപ്പിച്ചത്. കേസില്‍ വിധി പറഞ്ഞ കടലൂര്‍ ജില്ലാ മഹിളാ കോടതി ജഡ്ജി എം. സെല്‍വമാണ് ഉത്തരവ് പുന:പരിശോധിച്ചത്. ഇരയുടെ ഭാവി കണക്കിലെടുത്ത് പ്രതിയുമായി കല്യാണം കഴിക്കാനുള്ള സാധ്യത ആരാഞ്ഞ് മദ്രാസ് ഹൈക്കോടതി ജഡ്ജി പി.ദേവദാസിന്‍െറ വിവാദ നിർദേശം വന്നകേസിലാണ് നാടകീയ വഴിത്തിരുവുകള്‍.
15 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് മാതാവാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട മോഹനനെയാണ് കോടതി വെറുതെവിട്ടത്. ഡിസംബര്‍ 29ന് നല്‍കിയ ഉത്തരവ് ഇപ്പോഴാണ് പുറത്തുവരുന്നത്. പ്രായപൂര്‍ത്തിയായതിന് ശേഷം പെണ്‍കുട്ടിയെ മോഹനന്‍ വിവാഹം കഴിക്കുകയായിരുന്നു. ഇരുവരും കടലൂര്‍ ജില്ലയില്‍ തന്നെയാണ് താമസിക്കുന്നതെന്ന് പ്രദേശത്തെ പേര് വെളിപ്പെടുത്താത്ത പൊലീസ് ഓഫീസര്‍ പറഞ്ഞു. കോടതിക്ക് പുറത്തുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തലാണ് കല്ല്യാണം നടന്നതെന്നും ഇദ്ദേഹം വെളിപ്പെടുത്തി.
പീഡന കേസില്‍ മോഹനനനെ കടലൂര്‍ മഹിളാ കോടതി ഏഴുവര്‍ഷം തടവും രണ്ട് ലക്ഷം രൂപാ പിഴയും വിധിച്ചിരുന്നു. വിചാരണകോടതി തടവ്ശിക്ഷ വിധിച്ചതിനെതിരെ നല്‍കിയ അപ്പീലിന്‍െറ വാദം നടക്കവെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് മോഹനന്‍ മദ്രാസ് ഹൈകോടതിയെ അറിയിച്ചു. തുടര്‍ന്ന് ഇരയുടെയുടെയും ഇവര്‍ ജന്മം നല്‍കിയ കുട്ടിയുടെയും ഭാവികണക്കിലെടുത്ത് പരസ്പര ധാരണക്കായി മോഹനന് ഇടക്കാല ജാമ്യം അനുവദിച്ചു. യുവതിയുടെ പേരില്‍ ഒരു ലക്ഷം രൂപാ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനും ജഡ്ജി വിധിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ 23ന് വന്ന ജഡ്ജിയുടെ തീരുമാനത്തിനെതിരെ നിയമവൃത്തങ്ങളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കുറ്റവാളിയുടെ മുഖം പോലും കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പെണ്‍കുട്ടിയും വെളിപ്പെടുത്തിയിരുന്നു.
അതേ സമയം പീഡിപ്പിച്ചയാളെ കല്യാണം കഴിച്ച യുവതിയുടെ തീരുമാനത്തില്‍ സഹോദരൻ ഡി.പാര്‍ഥിപന്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. സഹോദരിയെ പ്രലോഭിപ്പിച്ച് ഡിസംബര്‍ നാലിന് മോഹനന്‍ കൂട്ടിക്കൊണ്ട് പോകുകയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.