Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2016 5:44 AM IST Updated On
date_range 2 April 2017 12:13 AM ISTരാമക്ഷേത്രനിര്‍മാണത്തിന് 500 എം.പിമാര്‍ അനുകൂലമെന്ന് വി.എച്ച്.പി
text_fieldsbookmark_border
ഫാസിയാബാദ് (യു.പി): അയോധ്യയിലെ തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം പണിയുന്ന കാര്യത്തില്‍ 500ഓളം എം.പിമാര്‍ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇതുസംബന്ധിച്ച് പാര്‍ലമെന്‍റ് ഉടന്‍ അനുകൂല തീരുമാനമെടുക്കണമെന്നും വിശ്വഹിന്ദു പരിഷത് ജോയന്‍റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍. കോടതി ഉത്തരവിനായി ജനങ്ങള്‍ക്ക് കാത്തിരിക്കാനാകില്ല, രാമക്ഷേത്രനിര്‍മാണം ഉടന്‍ തുടങ്ങും; അദ്ദേഹം പറഞ്ഞു.
ചില എം.പിമാരുടെ നിക്ഷിപ്തതാല്‍പര്യം മൂലമാണ് തീരുമാനം നീളുന്നത്. കോടതിക്ക് പ്രശ്നത്തില്‍ തീരുമാനമെടക്കാനാകുന്നില്ളെങ്കില്‍ പാര്‍ലമെന്‍റ് ഇതുസംബന്ധിച്ച് ബില്‍ പാസാക്കുകയും അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ക്ഷേത്രനിര്‍മാണം തുടങ്ങുകയും വേണം -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story