സോണിയക്കും രാഹുലിനും ജാമ്യംകിട്ടിയതിന് നേർച്ചയായി യുവാവ് വിരൽ മുറിച്ച് നൽകി
text_fieldsബംഗളൂരൂ: നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ജാമ്യം കിട്ടിയതിന് യുവാവ് തെൻറ ചെറുവിരൽ മുറിച്ച് നേർച്ച നൽകി. ബംഗളൂരു രാമനഗരം സ്വദേശിയായ ഗ്രാനൈറ്റ് വ്യാപാരി ഇന്ദുവാലു സുരേഷാണ് തിരുപ്പതി ക്ഷേത്രത്തിലെത്തി ചെറുവിരൽ മുറിച്ച് കാണിക്കവഞ്ചിയിലിട്ടത്.
നാഷനൽ ഹെറാൾഡ് കേസിൽ സോണിയക്കും രാഹുലിനും കോടതി സമൻസ് അയച്ചതോടെ കോൺഗ്രസ് ആശങ്കയിലായിരുന്നെന്ന് സുരേഷ് പറഞ്ഞു. ഇരുവർക്കും ജാമ്യം ലഭിച്ചാൽ ചെറുവിരൽ മുറിക്കാമെന്ന് നേർച്ച നേർന്നിരുന്നതായും സുരേഷ് പറഞ്ഞു. നാഷനൽ ഹെറാൾഡ് കേസിൽ ഡിസംബർ 19നാണ് സോണിയക്കും രാഹുലിനും ജാമ്യം ലഭിച്ചത്. ഡിസംബർ 25ന് സുഹൃത്തിനോടൊപ്പം തിരുപ്പതി ക്ഷേത്രത്തിലെത്തിയാണ് സുരേഷ് നേർച്ച നടത്തിയത്. വിരൽ മുറിച്ച് 1000 രൂപ നോട്ടിൽ പൊതിഞ്ഞ് കാണിക്കവഞ്ചിയിൽ ഇടുകയായിരുന്നു. ഒപ്പം സോണിയക്കും രാഹുലിനും ജാമ്യം ലഭിച്ചതിന് ദൈവത്തിന് നന്ദിപറഞ്ഞുകൊണ്ടുള്ള കത്തും. കാറിെൻറ എ.സി കംപ്രസർ നന്നാക്കുന്നതിനിടെ വിരൽ നഷ്ടപ്പെട്ടതാണെന്ന് അറിയിച്ച് പിന്നീട്സമീപത്തുള്ള ആശുപത്രിയിൽ നിന്ന് ചികിത്സയും തേടി. കുടുംബാംഗങ്ങളെ അറിയിക്കാതെയായിരുന്നു തെൻറ നേർച്ചയെന്നും സുരേഷ് കൂട്ടിച്ചേർത്തു
വിരൽ മുറിച്ചു നൽകിയതറിഞ്ഞ് കർണാടക മന്ത്രി എം.എച്ച്. അംബരീഷ് സുരേഷിനെ വസതിയിലേക്ക് വിളിച്ചുവരുത്തി. കലിയുഗത്തിലെ ഏകലവ്യൻ എന്ന് സുരേഷിനെ വിശേഷിപ്പിച്ച അംബരീഷ് ഇത്തരം പ്രവൃത്തികൾ ഇനി ആവർത്തിക്കരുതെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.