സര്‍ക്കാര്‍ പോര്‍ട്ടല്‍ വഴി പരാതി നല്‍കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു
text_fieldsന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെ ഓണ്‍ലൈന്‍ വഴി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ പരാതി നല്‍കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ക്കുമെതിരെ പരാതി സമര്‍പ്പിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ pgportal.gov.in ഉപയോഗിക്കുമ്പോഴാണ് ആധാര്‍ വേണ്ടിവരുക. അടുത്ത ദിവങ്ങളില്‍ സൈറ്റില്‍ ആധാര്‍ നമ്പര്‍ കോളം ഏര്‍പ്പെടുത്തും. പരീക്ഷണാടിസ്ഥാനത്തില്‍ ആണെന്നും നമ്പര്‍ നല്‍കാന്‍ പ്രോത്സാഹിപ്പിക്കലാണ് ഉദ്ദേശിക്കുന്നതെന്നും ഉദ്യോഗസ്ഥരില്‍ ചിലര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും വൈകാതെ നിര്‍ബന്ധമായി മാറുമെന്നാണ് വിലയിരുത്തല്‍. ഭരണപരിഷ്കാരത്തിനും പൊതുജന പരാതി പരിഹാരത്തിനുമുള്ള വകുപ്പിനാണ് ഈ സൈറ്റിന്‍െറ ചുമതല. പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നതായ പരാതികള്‍ ലഭിക്കുന്നുണ്ടെന്നും ആധാര്‍ നമ്പര്‍ നല്‍കേണ്ടിവരുമ്പോള്‍ വ്യാജപരാതിക്കാര്‍ വിട്ടുനില്‍ക്കുമെന്നുമാണ് ഭരണപരിഷ്കരണ വകുപ്പിന്‍െറ വിശദീകരണം. 2014ല്‍ മൂന്നു ലക്ഷത്തോളം പരാതികളാണ് ഓണ്‍ലൈന്‍ വഴി ലഭിച്ചത്. പല പരാതികളിലും ശരിയായ തോതിലുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടാകില്ല. യഥാര്‍ഥ പരാതികള്‍ കണ്ടത്തൊനും കള്ളപ്പരാതികള്‍മൂലം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ വിഷമി ക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാനും ഇതു സഹായിക്കുമെന്ന് അവര്‍ പറയുന്നു. ഭരണനിര്‍വഹണം സമയബന്ധിതമായി നടപ്പാക്കുന്നതിന്‍െറ ഭാഗമായി പ്രഗതി പോര്‍ട്ടല്‍ വഴി പ്രധാനമന്ത്രി നേരിട്ടും പരാതിപരിഹാരത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.