ഇന്ദിരയുടെ ഭരണം ബ്രിട്ടീഷുകാരേക്കാൾ മോശമെന്ന് ബിഹാർ സർക്കാർ വെബ്സൈറ്റ്
text_fieldsപട്ന: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണകാലഘട്ടത്തെ വിമർശിച്ച് ബിഹാർ സർക്കാറിൻെറ വെബ്സൈറ്റ്. ഇന്ദിരയുടെ ഭരണം ബ്രീട്ടീഷ് ഭരണത്തേക്കാളും മോശമായിരുന്നുവെന്ന് വെബ്സൈറ്റിൽ പറയുന്നു. ബിഹാർ സർക്കാർ വെബ്സൈറ്റിൻെറ 'ഹിസ്റ്ററി ഓഫ് ബിഹാർ' എന്ന ഭാഗത്താണ് വിമർശം. ഏകാധിപത്യപരമായ ഭരണമാണ് ഇന്ദിര നടത്തിയതെന്നും ലേഖനത്തിൽ പറയുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണൻ (ജെ.പി) നേരിട്ടത് ബ്രിട്ടീഷ് ഭരണകാലത്ത് മഹാത്മാഗാന്ധി അനുഭവിച്ചതിനേക്കാൾ വലിയ പീഡനമാണ്. തൻെറ മരണം വരെ ജെ.പി ഇന്ത്യൻ ചരിത്രത്തിന് സംഭാവന നൽകി. ഇന്ദിരാ ഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെയും ഏകാധിപത്യത്തിനെതിരിൽ ശക്തമായി നിലകൊണ്ടയാളായിരുന്നു ജെ.പിയെന്നും വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.
അതേസമയം, ലേഖനത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. ലേഖനത്തിൽ പറഞ്ഞ കാര്യങ്ങൾ അസ്വീകാര്യമാണെന്ന് കോൺഗ്രസ് നേതാവ് ചന്ദൻ യാദവ് പറഞ്ഞു. പ്രശ്നം മുഖ്യമന്ത്രി നിതീഷ് കുമാറിൻെറ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.