അഫ്സൽ ഗുരുവിൻെറ മകന് പത്താം ക്ലാസ് പരീക്ഷയിൽ 95 ശതമാനം മാർക്ക്
text_fieldsശ്രീനഗർ: പത്താം ക്ലാസ് പരീക്ഷയിൽ അഫ്സൽ ഗുരുവിൻെറ മകൻ ഗാലിബ് ഗുരുവിന് മികച്ച വിജയം. ജമ്മു കശ്മീർ സ്കൂൾ പരീക്ഷാ ബോർഡ് നടത്തിയ പരീക്ഷയിൽ ഗാലിബ് 95 ശതമാനം മാർക്ക് നേടി. എഴുതിയ വിഷയങ്ങളിലെല്ലാം എ1 ഗ്രേഡും ഗാലിബ് കരസ്ഥമാക്കി. ഗാലിബിനെ സോഷ്യൽ മീഡിയകളിലൂടെ നിരവധിപേരാണ് അഭിനന്ദിച്ചത്.
പാർലമെൻറ് ഭീകരാക്രമണക്കേസിൽ ഗാലിബിൻെറ പിതാവ് അഫ്സൽ ഗുരുവിനെ 2013 ഫെബ്രുവരി ഒമ്പതിനാണ് തൂക്കിലേറ്റിയത്. 2012 ആഗസ്റ്റിൽ തീഹാർ ജയിലിൽ വെച്ചാണ് ഗാലിബ് അവസാനമായി പിതാവിനെ കണ്ടത്. അന്നത്തെ സംഭവങ്ങൾ ഗാലിബ് കശ്മീരി ന്യൂസിനോട് പങ്കു വെച്ചു. ജയിലിൽ സന്ദർശിക്കുമ്പോഴെല്ലാം അദ്ദേഹം ശാസ്ത്രത്തെക്കുറിച്ച് ചോദിക്കുമായിരുന്നു. താനൊരു ഡോക്ടർ ആവണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. സയൻസ് പഠിക്കാനായി കഠിനധ്വാനം ചെയ്യണമെന്നും പിതാവ് ഉപദേശിക്കും. അദ്ദേഹത്തെ സന്ദർശിക്കുമ്പോഴെല്ലാം പഠനത്തിൻെറ കാര്യം ഒാർമിപ്പിക്കുമായിരുന്നു. സയൻസ് പുസ്തകങ്ങൾ വായിക്കുന്നതും ക്രിക്കറ്റ് കളിക്കുന്നതും പിതാവിന് ഇഷ്ടമായിരുന്നു. അവസാനമായി സന്ദർശിച്ച സമയത്ത് ഒരു ഖുർആൻ പതിപ്പും സയൻസ് ബുക്കും പിതാവ് സമ്മാനിച്ചതായി ഗാലിബ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.