ഇന്ത്യയെ വേദനിപ്പിച്ചതിന് തിരിച്ചടി നല്‍കുമെന്ന് മനോഹര്‍ പരീക്കര്‍
text_fieldsന്യൂഡല്‍ഹി: ഇന്ത്യയെ ആരു വേദനിപ്പിച്ചാലും തത്തുല്യ നിലയില്‍ തിരിച്ചടി നല്‍കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. വ്യക്തിയോ സംഘടനയോ ആരുമാകട്ടെ, തക്ക തിരിച്ചടി നല്‍കും. എന്നാല്‍ അത് എപ്പോള്‍, എങ്ങനെ എവിടെവെച്ചു വേണമെന്ന് ഇന്ത്യ തീരുമാനിക്കും. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് പ്രതിരോധ മന്ത്രിയുടെ പരാമര്‍ശം. കരസേനാ മേധാവി ദല്‍ബീര്‍സിങ് സുഹഗ് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്ന ഒരു സൈനിക സെമിനാര്‍ വേദിയിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം പറഞ്ഞത്.
പത്താന്‍കോട്ട് ഏഴു സൈനികര്‍ക്ക് ജീവാര്‍പ്പണം നടത്തേണ്ടി വന്നതില്‍ വേദനയുണ്ട്. അവരെയോര്‍ത്ത് രാജ്യം അഭിമാനിക്കുന്നു. ഇത്തരം സംഭവങ്ങളില്‍ നഷ്ടം അനിവാര്യതയാണ്. എന്നാല്‍ അതല്ല വേണ്ടത്. നമ്മുടെ ജീവന്‍ കൊടുക്കുന്നതിനു പകരം ശത്രുവിന്‍െറ ജീവന്‍ എടുക്കുകയെന്ന വശത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. ജീവാര്‍പ്പണം ആദരിക്കപ്പെടും. എന്നാല്‍ ശത്രുവിനെ വകവരുത്തുകയാണ് രാജ്യത്തിന് വേണ്ടത്. ആരെങ്കിലും വന്ന് തലക്കടിച്ചാല്‍, നമ്മള്‍ മിണ്ടാതിരിക്കുമോ? നയം അതായിരിക്കാമോ? -പ്രതിരോധമന്ത്രി പറഞ്ഞു. യു.പി.എ സര്‍ക്കാറിന്‍െറ നയത്തില്‍ എന്തെങ്കിലും മാറ്റമാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി. പത്താന്‍കോട്ട് യഥാര്‍ഥ പോരാട്ടത്തില്‍ ഒരു സൈനികനെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്നും മന്ത്രി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.