ഭർതൃമാതാവിന് ക്രൂരമർദനം; യുവതി അറസ്റ്റിൽ
text_fieldsബിജ്നോർ: ഭർത്യമാതാവിനെ മരുമകൾ ക്രൂരമായി മർദിക്കുന്നതിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തായി. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഭർത്താവ് സന്ദീപ് വീട്ടിൽ സ്ഥാപിച്ച രഹസ്യക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്ന ഭർതൃമാതാവിനെ മരുമകൾ ക്രൂരമായി അടിക്കുകയും ചവിട്ടുകയും കഴുത്ത് ഞെരിക്കുന്നതുമാണ് വിഡിയോയിലുള്ളത്.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവം പുറത്തായതിനെ തുടർന്ന് മരുമകൾ സംഗീത ജെയ്നെ ഇന്നു രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി അഞ്ചിനാണ് സംഗീത ഭർതൃമാതാവ് രാജ്റാണി ജെയ്നെ ക്രൂരമായി മർദിച്ചത്.
ഏഴുവർഷം മുൻപാണ് സന്ദീപ് സംഗീതയെ വിവാഹം കഴിച്ചത്. അടുത്തിടെ സംഗീത സ്ത്രീധനപീഡനവും ഗാർഹികപീഡനം ഉൾപ്പെടെയുള്ള കേസുകൾ സന്ദീപിനെതിരെ നൽകിയിരുന്നു. ഇരുവരുടെയും വിവാഹ മോചന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവം.
അടുക്കളയില്‍ നിന്നു പാഞ്ഞെത്തിയ മരുമകള്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും പെട്ടെന്നുള്ള പ്രകോപനത്തിന്‍റെ കാരണം അറിയില്ലെന്നും ഗുരുതരമായി പരിക്കേറ്റ രാജ്റാണി പറഞ്ഞു. മാതാപിതാക്കളെ സംഗീത മിക്കപ്പോഴും മര്‍ദിച്ചിരുന്നതായും ഇത് പതിവായതോടെയാണ് രഹസ്യമായി അമ്മയുടെ മുറിയില്‍ സി.സി.ടി.വി സ്ഥാപിച്ചതെന്നും സന്ദീപ് പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.