Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2016 12:49 PM GMT Updated On
date_range 1 April 2017 10:49 PM GMTതൂത്തുകുടിയിൽ തിമിംഗലങ്ങൾ കരക്കടിയുന്നു
text_fieldsbookmark_border
ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിക്ക് സമീപമുള്ള മണപ്പാട് ബീച്ചില്‍ നിരവധി തിമിംഗലങ്ങള്‍ കരക്കടിഞ്ഞു. കഴിഞ്ഞദിവസം രാത്രിയാണ് ഇവ കരക്കടിഞ്ഞത്. ഇതിൽ 45 എണ്ണം ചത്തതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ജീവനുള്ള തിമിംഗലങ്ങളെ തിരിച്ച് കടലിലേക്ക് തളളി വിടാന്‍ പ്രദേശത്തെ മത്സ്യത്തൊഴിലാളികളും ഉദ്യോഗസ്ഥരും ശ്രമിക്കുന്നുണ്ടെങ്കിലും തിമിംഗലങ്ങള്‍ വീണ്ടും കരക്കടുക്കുകയാണ്.
ചെറിയ തിമിംഗലമാണ് കരക്കടിയുന്നതെന്നും ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും മുതിർന്ന ജില്ലാ ഒാഫീസർ രവികുമാർ പറഞ്ഞു. ഇതിനെ കുറിച്ച് അന്വേഷിക്കാൻ മന്നാർ ഉൾക്കടലിലെ മറൈൻ പാർക് ആൻറ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story