സൽമാനെതിരെ തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ചപറ്റിയെന്ന് പൊലീസ് സർക്കുലർ
text_fieldsമുംബൈ: 2002ലെ വാഹനാപകട കേസിൽ നടൻ സൽമാൻ ഖാനെതിരായ തെളിവുകൾ ശേഖരിക്കുന്നതിൽ ഗുരുതര വീഴ്ച പറ്റിയതായി മുംബൈ പൊലീസ് സർക്കുലർ. മുംബൈ പൊലീസ് അസിസ്റ്റന്‍റ് കമീഷണർ (ക്രൈം) കെ.എം.എം പ്രസന്നയാണ് സർക്കുലർ അയച്ചത്. സൽമാന്‍റെ കേസിൽ 16ലധികം ഗൗരവതരമായ വീഴ്ചകളും പിശകുകളും സംഭവിച്ചതായി വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ച സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
വാഹനാപകട കേസിൽ സൽമാനെ കുറ്റവിമുക്തനാക്കിയ മുംബൈ ഹൈകോടതി വിധിയിൽ ഇൗ പിഴവുകൾ ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസ് വരുത്തിയ പിഴവുകളാണ് കേസിൽ നിന്ന് സൽമാൻ രക്ഷപ്പെടാൻ വഴിവെച്ചതെന്നായിരുന്നു കോടതി പരാമർശം.
ഹൈകോടതി വിധിക്കെതിരെ ബാന്ദ്ര പൊലീസ് മേൽകോടതിയെ സമീപിക്കാനുള്ള തയാറെടുപ്പുകൾ നടത്തിവരികയാണ്. ഈ പശ്ചാത്തലത്തിലാണ് പൊലീസിന് സംഭവിച്ച പിഴവുകൾ ചൂണ്ടിക്കാട്ടി അസിസ്റ്റന്‍റ് കമീഷണർ സർക്കുലർ പുറപ്പെടുവിച്ചത്. സൽമാനെതിരായ ശക്തമായ തെളിവുകൾ കണ്ടെത്താൻ സാധിക്കാത്തത് അശ്രദ്ധമായ കുറ്റാന്വേഷണത്തിനുള്ള അളവുകോലായാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.