പത്താൻകോട്ട് ആക്രമണം: മസ്ഊദ് അസ്ഹറും കൂട്ടാളികളും അറസ്റ്റില്‍
text_fieldsഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് ഇന്ത്യ ആരോപിക്കുന്ന ജെയ്ശെ മുഹമ്മദ് തലവന്‍ മൗലാന മസ്ഊദ് അസ്ഹറും സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ റഊഫും ഉള്‍പ്പെടെ 12 ഭീകരരെ പാകിസ്താനില്‍ അറസ്റ്റ് ചെയ്തു. സംഘടനയുടെ ഓഫിസ് സീല്‍ ചെയ്തതായി പാകിസ്താനിലെ ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഭീകരര്‍ക്കെതിരെ നടപടിയെടുത്താലേ വെള്ളിയാഴ്ചത്തെ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നടക്കൂ എന്ന് ഇന്ത്യ ശഠിച്ചതിനെ തുടര്‍ന്നാണ് പാക് നടപടി. കുടുതല്‍ വിവരം തേടി പ്രത്യേക അന്വേഷണസംഘത്തെ പത്താന്‍കോട്ടേക്ക് അയക്കുന്ന കാര്യവും പാകിസ്താന്‍ പരിഗണിക്കുന്നുണ്ട്. പത്താന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് സ്വീകരിച്ച നടപടി പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി.
മസ്ഊദ് അസ്ഹറിനെ പിടികൂടിയതായ വാര്‍ത്തക്ക് ഒൗദ്യോഗിക സ്ഥിരീകരണമായിട്ടില്ളെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരുപ് ബുധനാഴ്ച രാത്രി പ്രതികരിച്ചു. അതിനിടെ, ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാക് പഞ്ചാബിലെ അഡീഷനല്‍ ഐ.ജി റായ് താഹിറിന്‍െറ നേതൃത്വത്തില്‍ ഉന്നതതലസംഘത്തെ പ്രധാനമന്ത്രി നവാസ് ശരീഫ് നിയോഗിച്ചു. കാന്തഹാര്‍ വിമാന റാഞ്ചലിന് പിന്നില്‍ പ്രവര്‍ത്തിച്ച മൗലാന മസ്ഊദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജെയ്ശെ മുഹമ്മദ് ഭീകരരാണ് പത്താന്‍കോട്ട് ആക്രമണം നടത്തിയതെന്നാണ് ഇന്ത്യയുടെ വാദം. 12 ഭീകരരെ പിടികൂടിയതായി നവാസ് ശരീഫിന്‍െറ ഓഫിസ് അറിയിച്ചെങ്കിലും അസ്ഹറിന്‍െറ കാര്യത്തില്‍ ഒൗദ്യോഗിക സ്ഥിരീകരണമില്ല.
12 ഭീകരരെ പിടികൂടി ചോദ്യം ചെയ്യുകയാണെന്ന് മുതിര്‍ന്ന പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, എവിടെനിന്നാണ് ഇവരെ പിടികൂടിയതെന്നും എപ്പോള്‍ കോടതിയില്‍ ഹാജരാക്കുമെന്നും വെളിപ്പെടുത്തിയില്ല.1999ല്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ 155 യാത്രക്കാരുടെ മോചനത്തിന് പകരമായി ഇന്ത്യ ജയിലില്‍നിന്ന് വിട്ടയച്ച അസ്ഹറിനെയും മറ്റ് രണ്ടുപേരെയും കരുതല്‍ കസ്റ്റഡിയില്‍ എടുത്തതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ജെയ്ശെ മുഹമ്മദിന്‍െറ നിരവധി ഓഫിസുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തു.
സ്വന്തം മണ്ണില്‍നിന്ന് ഭീകരതയെ തുടച്ചുനീക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി പാകിസ്താന്‍ സ്വീകരിച്ച നടപടികളില്‍ സംതൃപ്തിയുണ്ടെന്ന് നവാസ് ശരീഫിന്‍െറ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരായ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. പാകിസ്താന്‍ ഇന്ത്യയുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Sources just told Maulana Masood Azhar of JeM alongwith close aides taken into protective custody. Shifted to undisclosed location.
— Gharidah Farooqi (@GFarooqi) January 13, 2016
Official word awaited on status of Masood Azhar and aides. JeM.
— Gharidah Farooqi (@GFarooqi) January 13, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.