തോല്‍വി: ബി.ജെ.പിക്ക് മുന്നറിയിപ്പുമായി ‘സാമ്ന’
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ പഞ്ചായത്ത്, നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ട ബി.ജെ.പിക്ക് മുന്നറിയിപ്പുമായി ശിവസേന മുഖപത്രം ‘സാമ്ന’യുടെ മുഖപ്രസംഗം. സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം അപകടകരമാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് മുഖപ്രസംഗം ഓര്‍മിപ്പിച്ചു. തെരഞ്ഞെടുപ്പു ഫലം വെറും ട്രെയിലറാണെന്നും പൂര്‍ണ ചിത്രം കാണാന്‍ പോകുന്നേയുള്ളൂവെന്നും ‘സാമ്ന’ ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കി. കരുത്തുറ്റ നേതൃത്വം ഇല്ലാതിരുന്നിട്ടും കോണ്‍ഗ്രസിന് മുന്നേറാനായത് എന്തുകൊണ്ടെന്ന് ബി.ജെ.പി മുഖ്യമന്ത്രി പരിശോധിക്കണം. മോദി തരംഗത്തെ തുടര്‍ന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തൂത്തുവാരിയത്. എന്നാല്‍, കാറ്റില്‍ പറക്കുന്ന ബലൂണിന് പിടിച്ചുനില്‍ക്കാനാകില്ളെന്ന് കാലം കാട്ടിത്തരുന്നു. ജനങ്ങളെ അകറ്റുന്ന ഏതു നയമാണ് സര്‍ക്കാറിനുള്ളതെന്ന് വിലയിരുത്തി തിരുത്തണം. സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുകയാണ്. വാഗ്ദാനങ്ങളല്ലാതെ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന ഒന്നും ചെയ്യുന്നില്ല. വാഗ്ദാനങ്ങള്‍കൊണ്ട് പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ല.
കഴിഞ്ഞ ഞായറാഴ്ച 345 വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 39 സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. 105 വാര്‍ഡുകളുമായി കോണ്‍ഗ്രസ് തിരിച്ചുവരവ് പ്രകടമാക്കിയ തെരഞ്ഞെടുപ്പില്‍ 80 സീറ്റുമായി എന്‍.സി.പി രണ്ടാമതും 59 സീറ്റുമായി ശിവസേന മൂന്നാമതുമത്തെി. ഈ പശ്ചാത്തലത്തിലാണ് ‘സാമ്ന’യുടെ വിമര്‍ശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.