കഴിഞ്ഞ വര്‍ഷം വിമാനയാത്രികര്‍ മറന്നുവെച്ചത് 32 കോടിയുടെ വസ്തുക്കള്‍
text_fieldsന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം വിമാനയാത്രികര്‍ വിമാനത്താവളത്തില്‍ മറന്നുവെച്ച വസ്തുക്കളുടെ മൂല്യം കേട്ടാല്‍ ഞെട്ടും. ആഭരണങ്ങളും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉള്‍പ്പെടെ 32.15 കോടി രൂപയുടെ വസ്തുക്കളാണ് വിമാനത്താവളങ്ങളില്‍നിന്ന് കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്) കണ്ടെടുത്തത്. രാജ്യത്തെ 59 സിവില്‍ വിമാനത്താവളങ്ങളുടെ സംരക്ഷണച്ചുമതല സി.ഐ.എസ്.എഫിനാണ്.സി.ഐ.എസ്.എഫ് കണ്ടത്തെിയ വസ്തുക്കള്‍ വിമാനത്താവള അധികൃതരെ ഏല്‍പിക്കുകയാണ് ചെയ്യുക. ഉടമസ്ഥര്‍ തെളിവ് ഹാജരാക്കിയാല്‍ സാധനങ്ങള്‍ വിട്ടുനല്‍കും.
കഴിഞ്ഞ വര്‍ഷം വിമാനത്താവളങ്ങളില്‍നിന്ന് ലഭിച്ചവയില്‍ നല്ളൊരു ഭാഗവും ഉടമസ്ഥര്‍ തിരികെ വാങ്ങി. നഷ്ടപ്പെട്ട വസ്തുക്കള്‍ ഉടമസ്ഥര്‍ക്ക് തിരിച്ചറിയാന്‍ സി.ഐ.എസ്.എഫിന്‍െറ വെബ്സൈറ്റില്‍ (www.cisf.gov.in) സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.