ആര്‍.കെ. പച്ചൗരിക്ക് വിദേശയാത്രക്ക് അനുമതി
text_fields
ന്യൂഡല്‍ഹി: ലൈംഗികാരോപണവിധേയനായ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ആര്‍.കെ. പച്ചൗരിക്ക് വിദേശയാത്രക്ക് കോടതി അനുമതി. ദി എനര്‍ജി ആന്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് (തേരി) ഡയറക്ടര്‍ ജനറലായ പച്ചൗരിക്ക് യു.എസിലും ഗയാനയിലും യോഗങ്ങളില്‍ പങ്കെടുക്കാനാണ് യാത്രാനുമതി.
കാലിഫോര്‍ണിയയില്‍ ഈമാസം 16 വരെയും ഗയാനയില്‍ 21 വരെയും നടക്കുന്ന സമ്മേളനങ്ങളില്‍ പങ്കെടുക്കാനാണ് പച്ചൗരിക്ക് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ശിവാനി ചൗഹാന്‍ അനുമതി നല്‍കിയത്. അന്വേഷണത്തിന് ആവശ്യമുള്ളപ്പോള്‍ ഹാജരാകണം. നാലു ലക്ഷം രൂപ ജാമ്യത്തുകയും അടക്കണം. മുന്‍ സഹപ്രവര്‍ത്തകയുടെ ലൈംഗികപീഡനാരോപണത്തെതുടര്‍ന്ന് യു.എന്‍ കാലാവസ്ഥാ സമിതിയില്‍നിന്ന് പച്ചൗരി രാജിവെച്ചിരുന്നു. അദ്ദേഹം അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകന്‍ യാത്രാനുമതിക്ക് വാദിച്ചത്.
എന്നാല്‍, തങ്ങളുടെ ചോദ്യങ്ങള്‍ക്ക് പച്ചൗരി തൃപ്തികരമായ മറുപടി നല്‍കിയിട്ടില്ളെന്ന് വാദിച്ച പൊലീസ് ആവശ്യത്തെ എതിര്‍ത്തു. ഇപ്പോഴത്തേതുള്‍പ്പെടെ ഏഴു തവണ പച്ചൗരിക്ക് വിദേശയാത്രക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.