ഇന്ത്യന്‍ സേന എന്തിനും തയാറെന്ന് കരസേന മേധാവി
text_fieldsന്യൂഡല്‍ഹി: രാജ്യത്തിനെതിരായ ഭീഷണി ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യം ഏതു ദൗത്യത്തിനും തയാറാണെന്ന് കരസേന മേധാവി ദല്‍ബീര്‍ സിങ് സുഹാഗ്. ഇന്ത്യയെ വേദനിപ്പിച്ചവരെ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന പ്രതിരോധമന്ത്രി മനോഹര്‍ പരീകറുടെ മുന്നറിയിപ്പിന് പിന്നാലെയാണ് കരസേന മേധാവിയുടെ പ്രസ്താവന. എന്നാല്‍, പ്രതിരോധമന്ത്രിയുടെ പ്രസ്താവനയോട് സുഹാഗ് നേരിട്ട് പ്രതികരിച്ചില്ല.
പാക് അധിനിവേശ കശ്മീരിലെ തീവ്രവാദ സംഘടനകള്‍ക്കെതിരെ പ്രത്യാക്രമണത്തിന് ഇന്ത്യ തയാറാണോയെന്ന ചോദ്യത്തിന് ഏതു ദൗത്യവും ഏറ്റെടുക്കാന്‍ സേന സജ്ജമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ സുഹാഗ് പറഞ്ഞു. പത്താന്‍കോട്ട് ആക്രമണം നേരിടുന്നതില്‍ വീഴ്ചയുണ്ടായി എന്ന ആരോപണം കരസേന മേധാവി നിഷേധിച്ചു. സേനാവിഭാഗങ്ങളുടെ ഏകോപനത്തില്‍ പാളിച്ചയുണ്ടായിട്ടില്ല. വ്യോമതാവളത്തിനകത്തുള്ളവരെ ബന്ദികളാക്കുന്നത് തടയാനാണ് എന്‍.എസ്.ജിയെ വിന്യസിച്ചത്. മരണനിരക്ക് കുറക്കാനാണ് സൈനികനടപടിക്ക് സമയമെടുത്തത്. ഭീകരരില്‍നിന്ന് ലഭിച്ച മരുന്നുകള്‍ പാക് നിര്‍മിതമാണെന്ന് കണ്ടത്തെിയിട്ടുണ്ട്. ഇതുസംബന്ധിച്ച തെളിവ് പാകിസ്താന് കൈമാറിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് ബന്ധമാണ് ആക്രമണത്തിന് സാഹചര്യം ഒരുക്കിയതെങ്കില്‍ ഇതിനുപിന്നില്‍ രാജ്യദ്രോഹപരമായ വഞ്ചന നടന്നിട്ടുണ്ടെന്നും സുഹാഗ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-പാക് ചര്‍ച്ച അലസിപ്പിക്കലാണോ ആക്രമണത്തിന്‍െറ ലക്ഷ്യമെന്ന ചോദ്യത്തിന് ആക്രമണം മുമ്പും ഉണ്ടായിട്ടുണ്ടെന്നും അതിനെ ചര്‍ച്ചയുമായി ബന്ധപ്പെടുത്തേണ്ടതില്ളെന്നുമായിരുന്നു മറുപടി. പഞ്ചാബ് വഴി പാകിസ്താനില്‍നിന്നുള്ള നുഴഞ്ഞുകയറ്റത്തിലും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ഇതിന്‍െറ പൂര്‍ണ ഉത്തരവാദിത്തം ബി.എസ്.എഫിനാണെന്നും സുഹാഗ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.