ഇന്ത്യ–പാക് ചര്‍ച്ച നടക്കും
text_fieldsന്യൂഡല്‍ഹി: മസ്ഊദ് അസ്ഹര്‍ അടക്കം ജയ്ശെ മുഹമ്മദ് നേതാക്കള്‍ക്കെതിരെ പാകിസ്താന്‍ നടപടി സ്വീകരിച്ച പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നടക്കുമെന്ന് ഉറപ്പായി. വെള്ളിയാഴ്ച ചര്‍ച്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്. തീയതി ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ വിധത്തില്‍ പുതുക്കി നിശ്ചയിക്കുമോ എന്നതു മാത്രമാണ് വിഷയം.
മുമ്പൊരിക്കലുമില്ലാത്ത വിധം പാകിസ്താന്‍ ഭരണനേതൃത്വം ഇന്ത്യയുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിബന്ധന മുന്നോട്ടുവെക്കുന്നത് ഉചിതമാവില്ളെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടും നയതന്ത്ര സാഹചര്യം വിശദീകരിച്ചു. ചര്‍ച്ചയെക്കുറിച്ച ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവും.
ചര്‍ച്ചക്കു മുമ്പ് ഇന്ത്യ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ പിന്നാമ്പുറ കൂടിയാലോചന നടത്തുമെന്നും സൂചനയുണ്ട്. ഇരുവരും പാരിസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.