മസ്ഊദ് അസ്ഹറിന്‍റെ അറസ്റ്റ്: സ്ഥിരീകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം
text_fieldsഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജെയ്ശെ മുഹമ്മദ് തലവന്‍ മൗലാന മസ്ഊദ് അസ്ഹറും സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ റഊഫും ഉള്‍പ്പെടെ 12 ഭീകരരെ പാകിസ്താനില്‍ അറസ്റ്റ് ചെയ്തെന്ന വാർത്തക്ക് സ്ഥിരീകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ജെയ്ശെ മുഹമ്മദ് ഓഫിസ് സീല്‍ ചെയ്തെന്നും നേതാക്കളെ അറസ്റ്റ് ചെയ്തെന്നുമുള്ള വാർത്ത പാകിസ്താനിലെ ജിയോ ടി.വിയാണ് പുറത്തുവിട്ടത്. എന്നാൽ ഇത് സംബന്ധിച്ച് പാകിസ്താനിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
അതിനിടെ, പത്താന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് സ്വീകരിച്ച നടപടി പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാക് പഞ്ചാബിലെ അഡീഷനല്‍ ഐ.ജി റായ് താഹിറിന്‍െറ നേതൃത്വത്തില്‍ ഉന്നതതലസംഘത്തെ പ്രധാനമന്ത്രി നവാസ് ശരീഫ് നിയോഗിച്ചു.
കാന്തഹാര്‍ വിമാന റാഞ്ചലിന് പിന്നില്‍ പ്രവര്‍ത്തിച്ച മൗലാന മസ്ഊദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജെയ്ശെ മുഹമ്മദ് ഭീകരരാണ് പത്താന്‍കോട്ട് ആക്രമണം നടത്തിയതെന്നാണ് ഇന്ത്യയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.