രാമക്ഷേത്രനിര്‍മാണം ഈ വര്‍ഷം തുടങ്ങുമെന്ന് ഹിന്ദുത്വ സംഘടനകള്‍
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുത്താലും ഇല്ളെങ്കിലും രാമക്ഷേത്രനിര്‍മാണം ഈ വര്‍ഷംതന്നെ തുടങ്ങുമെന്ന് ഹിന്ദുത്വ സംഘടനകള്‍. ‘പ്രധാനമന്ത്രി മുന്‍കൈയെടുത്താല്‍ ഞങ്ങളതിനെ സ്വാഗതം ചെയ്യും. അദ്ദേഹമത് ചെയ്യുന്നില്ളെങ്കില്‍ നിര്‍മാണവുമായി ഞങ്ങള്‍ മുന്നോട്ടുപോകും. ഞങ്ങള്‍ ആരെയും ആശ്രയിക്കില്ല,’ ജനറല്‍ സെക്രട്ടറി ജയ ഭഗവാന്‍ ഗോയല്‍ പറഞ്ഞു. ക്ഷേത്രനിര്‍മാണത്തിന് മുന്നിലുള്ള എല്ലാ തടസ്സങ്ങളും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. മറുപടി ലഭിച്ചിട്ടില്ല.
വിഷയവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, മുലായം സിങ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളെ സമീപിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ളെന്ന് രാഷ്ട്രവാദി ശിവസേന നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള സുപ്രീംകോടതി വിധികള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, ശ്രീരാമന്‍െറ അനുമതി മതിയെന്നും മറ്റൊന്നും അതിനുമീതെയല്ളെന്നും ഗോയല്‍ പറഞ്ഞു. രാമനവമി ദിനമായ ഏപ്രില്‍ 15ന് ഹിന്ദുമഹാസഭയുടെ ആസ്ഥാനത്ത് രാമക്ഷേത്രത്തിനുവേണ്ടി ജീവിതം ത്യജിച്ചവര്‍ക്കുള്ള സ്മാരകം പണിയുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.