ഗുണ്ടല്‍പേട്ടയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍
text_fieldsസുല്‍ത്താന്‍ ബത്തേരി: വയനാട് സ്വദേശിനിയായ യുവതിയും രണ്ട് കുഞ്ഞുങ്ങളും കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. ചുള്ളിയോട് തൊവരിമല കോട്ടയില്‍ പുളിക്കല്‍ മുഹമ്മദ്-മറിയ ദമ്പതികളുടെ മകളും ഗുണ്ടല്‍പേട്ടയിലെ സലീം പാഷയുടെ ഭാര്യയുമായ മുബഷിറ (24), മക്കളായ തന്‍ഹ ഫാത്തിമ (നാലുമാസം), മുഹമ്മദ് ഷിഹാന്‍ (നാല്) എന്നിവരെയാണ് ബുധനാഴ്ച വൈകുന്നേരം മരിച്ച നിലയില്‍ കണ്ടത്തെിയത്. തന്‍ഹ ഫാത്തിമയെ ശ്വാസം മുട്ടിച്ചും മുഹമ്മദ് ഷിഹാനെ കയറില്‍ തൂക്കിയും കൊലപ്പെടുത്തിയ നിലയിലാണ്. വീട്ടിനുള്ളില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് മുബഷിറയുടെ മൃതദേഹം. തൊവരിമല എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു മുബഷിറയും മാതാവ് മറിയമും.
സാമ്പത്തിക പ്രയാസംമൂലം മുബഷിറയെ ഗുണ്ടല്‍പേട്ടയിലേക്ക് കല്ല്യാണം കഴിപ്പിക്കുകയായിരുന്നു. മൂന്നാമത്തെ പ്രസവത്തിനുശേഷം രണ്ടാഴ്ച മുമ്പാണ് മുബഷിറ ഇളയ രണ്ടു മക്കളോടൊപ്പം ഭര്‍തൃവീട്ടിലേക്ക് പോയത്. മൂത്ത മകന്‍ മുഹമ്മദ് ഷമീം (അഞ്ച്) കോട്ടയിലെ മുബഷിറയുടെ വീട്ടിലായിരുന്നു.
സ്വര്‍ണത്തിന്‍െറയും വസ്തു വകകളുടെയും പേരില്‍ ഭര്‍തൃ വീട്ടുകാരുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍, ഇത് മാധ്യസ്ഥര്‍ മുഖേന പറഞ്ഞുതീര്‍ത്താണ് മകളെ മക്കളോടൊപ്പം ഉമ്മ മറിയ ഭര്‍തൃവീട്ടിലേക്ക് പറഞ്ഞയച്ചത്. സംഭവമറിഞ്ഞ് ബുധനാഴ്ച വൈകീട്ട് തൊവരിമലയില്‍നിന്ന് ഗുണ്ടല്‍പേട്ടയിലത്തെിയ ബന്ധുക്കളെയും നാട്ടുകാരെയും അവിടെയുണ്ടായിരുന്നവര്‍ സംഘടിച്ച് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി കൊടുക്കുന്നതിനെതിരെയായിരുന്നു ഭീഷണി. കോട്ടയില്‍ തന്നെയുള്ള വേറെയും യുവതികളെ ഗുണ്ടല്‍പേട്ടയിലേക്ക് വിവാഹം ചെയ്തയച്ചിട്ടുണ്ട്. ഇതിനാലും മറ്റും പൊലീസില്‍ പരാതി കൊടുക്കാന്‍ നില്‍ക്കാതെ മയ്യിത്തുകളുമായി ബന്ധുക്കള്‍ ബത്തേരിയിലേക്ക് തിരിച്ചുപോരുകയായിരുന്നു. വലിയ ജനാവലിയുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച മുബഷിറയുടെയും മക്കളുടെയും മയ്യിത്ത് ഖബറടക്കിയത്. മുഹ്സിന, നിര്‍ഷാദ് എന്നിവര്‍ മുബഷിറയുടെ സഹോദരങ്ങളാണ്. പിതാവിന് കുറച്ചുകാലമായി വീട്ടുകാരുമായി ബന്ധമില്ല. കൂട്ടമരണം സംബന്ധിച്ച് പരാതി കിട്ടിയിട്ടില്ളെന്നാണ് അമ്പലവയല്‍ പൊലീസും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.