നാഷനല്‍ ഹെറാള്‍ഡ് കേസ്: രാം ജെത്മലാനി സോണിയക്കായി ഹാജരാകില്ല
text_fieldsന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുംവേണ്ടി ഹാജരാകാമെന്ന വാഗ്ദാനം മുതിര്‍ന്ന അഭിഭാഷകനും എം.പിയുമായ രാം ജെത്മലാനി പിന്‍വലിച്ചു. പാര്‍ലമെന്‍റ് പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്ന ഉപദേശം സോണിയ കൈക്കൊള്ളാതിരുന്നതിനെതുടര്‍ന്നാണിത്.
2015 ഡിസംബര്‍ 10നാണ് സോണിയക്കും രാഹുലിനുമെതിരായ സുബ്രമണ്യന്‍ സ്വാമിയുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന സോണിയയുടെ വാദം വിശ്വസിക്കുന്നുവെന്ന് കാണിച്ച് രാം ജെത്മലാനി സോണിയക്ക് കത്തയച്ചത്. എന്നാല്‍, അതിന് പരിഹാരമായി രാജ്യസഭയില്‍ ബഹളമുണ്ടാക്കുകയല്ല വേണ്ടതെന്നും കോടതിയില്‍ സ്ഥാപിക്കാനാകണമെന്നും അദ്ദേഹം എഴുതി. ശീതകാലസമ്മേളനത്തില്‍ കോണ്‍ഗ്രസ് രാജ്യസഭ സ്തംഭിപ്പിച്ചിരുന്നു.
ഒരു മുതിര്‍ന്ന അഭിഭാഷകനും പാര്‍ലമെന്‍േററിയനുമായ തനിക്ക് കഴിഞ്ഞ കുറെ ദിവസങ്ങളിലായി പാര്‍ലമെന്‍റില്‍ നടക്കുന്ന സംഭവങ്ങളില്‍ സംതൃപ്തിയില്ളെന്നും അതിന് പൊതുജനത്തിന്‍െറ ആദരവ് നഷ്ടമാകുകയാണെന്നും ഇത് ജനാധിപത്യത്തിന് ചേര്‍ന്നതല്ളെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു. തനിക്ക് ഫീസോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങളും വേണ്ടെന്നും തന്‍േറത് രാജ്യത്തിനുള്ള സേവനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയുടെ പുറന്തള്ളപ്പെട്ട നേതാവ് എന്ന് സ്വയം വിശേഷിപ്പിച്ച അദ്ദേഹം സോണിയ പാര്‍ലമെന്‍റ് പ്രവര്‍ത്തനം നന്നായി നടക്കാന്‍ സഹകരിക്കുമെന്നു പ്രത്യാശിച്ചാണ് കത്ത് നിര്‍ത്തുന്നത്.
എന്നാല്‍, തന്‍െറ വാക്കുകള്‍ സോണിയ കാര്യമായെടുക്കാത്തതോടെ വാഗ്ദാനം പിന്‍വലിക്കുകയാണെന്ന് കാണിച്ച് അദ്ദേഹം വീണ്ടും കത്തയച്ചു.
കത്തുകള്‍ കഴിഞ്ഞദിവസം അദ്ദേഹം ബ്ളോഗില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് നന്ദി പറഞ്ഞ് സോണിയ അയച്ച മറുപടിയും ബ്ളോഗിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.