സുനന്ദയുടേത് അസ്വാഭാവിക മരണം -ഡല്‍ഹി പൊലീസ്
text_fieldsന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്‍്റെ മരണ കാരണം റേഡിയോ വികിരണശേഷിയുള്ള പൊളോണിയം ഉള്ളില്‍ ചെന്നല്ളെന്ന് പരിശോധനാ ഫലം. അതേസമയം, വിഷം ഉള്ളില്‍ ചെന്ന് തന്നെയാണ് മരണമെന്നും ഓള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ( എംയിസ് ) വിദഗ്ധ ഡോക്ടര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. റിപ്പോര്‍ട്ട് എംയിസ് അധികൃതര്‍ ഡല്‍ഹി പോലീസിനു കൈമാറി.
പൊളോണിയം ഉള്ളില്‍ ചെന്നാണ് മരണമെന്ന സംശയത്തില്‍ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷനു (എഫ്ബിഐ) ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് കൈമാറിയിരുന്നു. ഈ പരിശോധന ഫലത്തിലും പൊളോണിയത്തിന്‍്റെ സാന്നിധ്യം കണ്ടത്തൊന്‍ കഴിഞ്ഞിരുന്നില്ല. വിഷം ഉള്ളില്‍ ചെന്നു തന്നെയാണ് മരണമെന്ന ഉറച്ച നിഗമനത്തിലാണ് എംയിസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സുനന്ദയുടേത് സ്വാഭാവിക മരണമല്ല എന്ന് ഉറപ്പിച്ചുപറയാനാകുമെന്ന് ദല്‍ഹി പൊലീസ് മേധാവി ബി.എസ് ബാസ്സി പറഞ്ഞു. റിപോര്‍ട് പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
2014 ജനുവരി 17-നാണ് സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് ഡല്‍ഹി പോലീസ് കണ്ടത്തെിയിരുന്നു. ഇതേതുടര്‍ന്ന് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. ഭര്‍ത്താവ് ശശി തരൂരിനെ ഒന്നിലധികം തവണ പോലീസ് ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.