‘സെല്‍ഫി’ മരണം കൂടുതല്‍ ഇന്ത്യയില്‍
text_fieldsന്യൂഡല്‍ഹി: സെല്‍ഫിക്ക് പിന്നാലെപോയി മരണത്തിലേക്ക് വീഴുന്നവര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ലോകത്തുണ്ടായ 27 ‘സെല്‍ഫി’ മരണങ്ങളില്‍ പാതിയോളം ഇന്ത്യയിലാണുണ്ടായതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈയിടെ മുംബൈയില്‍ കടല്‍തീരത്ത് സെല്‍ഫിയെടുക്കുന്നതിനിടെ മൂന്ന് പെണ്‍കുട്ടികള്‍ അറബിക്കടലില്‍ വീണ് മരിച്ചിരുന്നു. അവരെ രക്ഷിക്കാന്‍ കടലില്‍ ചാടിയയാളും മരിച്ചു. ജനുവരിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയ്നിനടുത്തുനിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളും മരിച്ചിരുന്നു. റിപ്പബ്ളിക് ദിനത്തില്‍ താജ്മഹല്‍ കാണാന്‍ പോകുന്നതിനിടെ കാര്‍ നിര്‍ത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതായിരുന്നു ഇവര്‍.
മാര്‍ച്ചില്‍ നാഗ്പൂരില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഏഴ് യുവാക്കള്‍ തടാകത്തില്‍ മുങ്ങിമരിച്ചു. പോസ് ചെയ്യുന്നതിനിടെ ബോട്ട് മുങ്ങുകയായിരുന്നു. തമിഴ്നാട്ടില്‍ കൊല്ലിമലയില്‍ കൂട്ടുകാരുമൊത്ത് സെല്‍ഫിയെടുക്കുകയായിരുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥി പാറയില്‍നിന്ന് വീണ് മരിച്ചു. മറ്റ് പല രാജ്യങ്ങളിലെയുംപോലെ നോ സെല്‍ഫി സോണുകളുടെ ആവശ്യകതയിലേക്കാണ് ഇത്തരം മരണങ്ങള്‍ വിരല്‍ചൂണ്ടുന്നത്. അത്തരം അപകടകരമായ സ്ഥലങ്ങള്‍ നോ സെല്‍ഫി സോണുകള്‍ ആയി പ്രഖ്യാപിക്കാന്‍ മുംബൈ പൊലീസ് ശ്രമം തുടങ്ങിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.