‘പികെ’യുടെ പ്രചാരണത്തിന് ആമിർ ഖാൻ െഎ.എസ്.െഎ സഹായം തേടിയെന്ന് സുബ്രമണ്യം സ്വാമി
text_fieldsന്യൂഡൽഹി: ബോളിവുഡ് താരം ആമിർഖാനെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി. പി.കെ ചിത്രത്തിെൻറ പാകിസ്താനിലെ പ്രചരണത്തിന് അമീര്‍ഖാന്‍ പാക് രഹസ്യാന്വേഷണ സംഘടനയായ ഐ.എസ്.ഐയുടെ സഹായം തേടിയെന്നാണ് ആരോപണം. ഇക്കാര്യം തനിക്ക് അറിയാവുന്നതാണെന്ന് സ്വാമി എ.എൻ.ഐ വാർത്താ ഏജൻസിയോട് പറഞ്ഞു.
‘ആമിർഖാൻ എന്തു പറയുന്നു എന്നതിന് ഞാന്‍ പ്രാധാന്യം നല്‍കുന്നില്ല. പികെയുടെ പാകിസ്താനിലെ പ്രചരണത്തിന് ഐ.എസ്.ഐ സഹായം തേടിയയാളാണ് അമീര്‍ഖാന്‍. ഈ ആരോപണം സംബന്ധിച്ച് അയാള്‍ ഇതുവരെ വിശദീകരണം പോലും നല്‍കിയിട്ടില്ല. ആമിര്‍ഖാന്‍ ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറായിരിക്കുമ്പോള്‍ അദ്ദേഹത്തിെൻറ ഭാര്യ ഇന്ത്യയില്‍ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് പറയുന്നത് ശരിയല്ല. അവര്‍ക്ക് അരക്ഷിതാവസ്ഥ തോന്നുന്നുണ്ടെങ്കില്‍ രാജ്യം വിടുകയാണ് വേണ്ടതെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
ബി.ജെ.പി നേതാവ് രാം മാധവും കഴിഞ്ഞ ദിവസം ആമിർഖാനെതിരെ രംഗത്തുവന്നിരുന്നു. ഇന്ത്യയുടെ അന്തസിനെക്കുറിച്ച് ഓട്ടോറിക്ഷ ഡ്രൈവറെ മാത്രമല്ല ഭാര്യ കിരണ്‍ റാവുവിനേയും ആമിര്‍ഖാന്‍ പഠിപ്പിക്കണമെന്നായിരുന്നു രാംദേവിെൻറ പ്രസ്താവന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.