അവകാശ സംരക്ഷണത്തിന് അലീഗഢ് പോരാട്ടം തുടരുമെന്ന് വി.സി
text_fieldsന്യൂഡല്‍ഹി: ന്യൂനപക്ഷ പദവി അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നിയമപോരാട്ടം തുടരാന്‍ അലീഗഢ് മുസ്ലിം സര്‍വകലാശാല (എ.എം.യു) അധികൃതര്‍ തീരുമാനിച്ചു. രാജ്യത്തെ ഏറ്റവും മികച്ച അഭിഭാഷകരെ ഇതിനായി കോടതിയിലത്തെിക്കുമെന്ന് വൈസ് ചാന്‍സലര്‍ ലഫ്. ജനറല്‍ സമീറുദ്ദീന്‍ ഷാ വ്യക്തമാക്കി. ഹരീഷ് സാല്‍വേ, രാജീവ് ധവാന്‍, പി.പി. റാവു എന്നിവരും ഗോപാല്‍ സുബ്രഹ്മണ്യവുമുള്‍പ്പെട്ട പാനല്‍ സര്‍വകലാശാലക്കുവേണ്ടി വാദിക്കുമെന്നും നിയമവ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പറഞ്ഞ വി.സി എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്ന സന്ദേശമുയര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രത്യാശ പ്രകടിപ്പിച്ചു.
സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിക്കെതിരെ 2005ല്‍ അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച വിധി ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ വാദം നടക്കവെ കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാര്‍ സര്‍വകലാശാലയുടെ താല്‍പര്യത്തിനു വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. മുസ്ലിംവിദ്യാര്‍ഥികള്‍ക്ക് സീറ്റ് സംവരണം ചെയ്യാന്‍ സര്‍വകലാശാലക്ക് അവകാശമില്ളെന്ന ഹൈകോടതി വിധി ചോദ്യംചെയ്ത് അലീഗഢ് അധികൃതര്‍ നല്‍കിയ ഹരജിയില്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാറും കക്ഷിചേര്‍ന്നിരുന്നു. വിധി സുപ്രീംകോടതി സ്റ്റേ ചെയ്യുകയുമുണ്ടായി. എന്നാല്‍, അലഹബാദ് ഹൈകോടതി വിധിയെ അനുകൂലിക്കുന്നുവെന്നു കാണിച്ച് കേസില്‍നിന്ന് ഒഴിയുന്നതായി മോദി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.