ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ഉമര്‍ അബ്ദുല്ല
text_fieldsന്യൂഡല്‍ഹി: മെഹബൂബ മുഫ്തിക്ക് ബി.ജെ.പി സഖ്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ളെങ്കില്‍ ജമ്മു കശ്മീരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബുദുല്ല. പി.ഡി.പി നേതാവും മുഖ്യമന്ത്രിയുമായിരുന്ന മുഫ്തി മുഹമ്മദ് സഈദിന്‍റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് ഉമർ അബ്ദുല്ലയുടെ പ്രതികരണം. കഴിഞ്ഞ 10 മാസമായി പിഡിപി-ബിജെപി സഖ്യമായിരുന്നു ജമ്മു കശ്മീരിൽ ഭരണം നടത്തിയത്. സഖ്യം തുടരാൻ താൽപര്യമില്ലെങ്കിൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും ഉമര്‍ ആവശ്യപ്പെട്ടു.
അതേസമയം, ബി.ജെ.പിയുമായി ഉപാധികളില്ലാത്ത സഖ്യകക്ഷി ഭരണം തുടരാന്‍ ഞായറാഴ്ച ചേര്‍ന്ന പി.ഡി.പി കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇരുപാര്‍ട്ടികളും തമ്മിലുണ്ടാക്കിയ കൂട്ടുഭരണ അജണ്ട തുടരും. സഖ്യകക്ഷി സര്‍ക്കാര്‍ എന്ന് രൂപവത്കരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. മെഹബൂബയെ നിയമസഭാ കക്ഷി നേതാവായി യോഗം തെരഞ്ഞെടുത്തു. എന്ന് സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മെഹബൂബയെ ചുമതലപ്പെടുത്തിയതായി പി.ഡി.പി നേതാവും മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ നയിം അക്തര്‍ പറഞ്ഞു.
ജനുവരി ഏഴിന് മുഫ്തി മുഹമ്മദ് സഈദ് മരിച്ച ശേഷം പുതിയ സര്‍ക്കാര്‍ പെട്ടെന്ന് അധികാര മേല്‍ക്കാതിരുന്നതിനാല്‍ സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.